
മതവിദ്വേഷ പ്രസംഗം നടത്തിയ പി സി ജോർജിനെ അറസ്റ്റ് ചെയ്തത് സർക്കാരിന്റെ തിരക്കഥയായിരുന്നെന്ന് മുസ്ലീം ലീഗ്. ഇതിലൂടെ മതേതര കേരളത്തെയും മുസ്ലീം സമുദായത്തെയും സർക്കാർ കബളിപ്പിച്ചു. പി സി ജോർജ്ജിന് ജാമ്യം ലഭിക്കാൻ സർക്കാർ സഹായിച്ചെന്നും മുസ്ലിം ലീഗ് നേതാവ് പി എം എ സലാം പറഞ്ഞു.
മത വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റ് ചെയ്ത ജോർജ്ജിനെ ശേഷം ഉപാധികളോടെയാണ് ജാമ്യത്തിൽ വിട്ടത്. ഇന്നലെ പുലർച്ചെ ഇരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ജോർജ്ജിനെ തിരുവനന്തപുരം എആർ ക്യാമ്പിൽ വെച്ചായിരുന്നു അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം ജോർജ്ജിനെ ജാമ്യത്തിൽ വിടുകയും ചെയ്തു. പ്രസംഗത്തിൽ പറഞ്ഞ പ്രസ്താവനകളിൽ ഉറച്ചുനിൽക്കുന്നുവെന്നായിരുന്നു ജോർജ്ജിൻറെ പറഞ്ഞത്.
വെള്ളിയാഴ്ച അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൻറെ പേരിലാണ് പി സി ജോർജ്ജിനെ പോലീസ് അറസ്റ്റ് ചെയതത്. ഉത്തരേന്ത്യയിലെ തീവ്ര ഹിന്ദുത്വ നിലപാടുള്ളവരെ പോലും കടത്തിവെട്ടുന്ന പോലെയായിരുന്നു ജോർജ്ജിൻറെ വിവാദ പരാമർശം.
മുസ്ലിം ലീഗ് ഉന്നയിച്ച ആരോപണത്തെ ശരിവെക്കും പോലെയായിരുന്നു പിന്നീട് സംഭവിച്ചത്. പിസി ജോർജിന് വേണ്ടി കോടതിയിൽ മുതിർന്ന അഭിഭാഷകനാണ് എത്തിയത്. എന്നാല്‍, ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പി സി ജോര്‍ജിനെ റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെടാൻ പ്രോസിക്യൂട്ടർ എത്തിയതുമില്ല.
കസ്റ്റഡിയിലെടുത്ത പി സി ജോര്‍ജിനെ ശേഷം സ്വന്തം വാഹനത്തിൽ വരാൻ അനുവദിച്ചത് തന്നെ പ്രതിപക്ഷം വിവാദമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു നാടകീയ രംഗങ്ങൾ. വാദിക്കുമ്പോൾ മജിസ്ട്രേറ്റ് എപിപിയേ ചോദിച്ചപ്പോൾ പൊലീസിന് ഉത്തരമില്ലായിരുന്നു. പൊലീസ് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ലന്നായിരുന്നു അസി. പബ്ലിക് പ്രോസിക്യൂട്ടർ വി എം ഉമ പറഞ്ഞത്.