
ഒരുമനയൂർ: ഗ്രാമപഞ്ചായത്ത് കമ്മറ്റിയിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ ബഹളവും ഇറങ്ങിപ്പോക്കും.
കുടുംബശ്രീ മെമ്പർമാരെ തെരഞ്ഞെടുക്കുന്നതിൽ കമ്മറ്റിയിൽ ചർച്ച ചെയ്യാതെ വ്യാജമായി മീറ്റിംഗ് മിനിറ്റ്സ് തയ്യാറാക്കി മറ്റ് അംഗങ്ങളെ വഞ്ചിക്കുന്ന രീതിയിലുള്ള രീതിയാണ് പഞ്ചായത്ത് പ്രസിഡന്റ് ചെയ്യുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകാധിപത്യ നയത്തിനെതിരെയാണ് യുഡിഎഫ് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തിയത്.
പ്രതിപക്ഷ നേതാവ് കെ ജെ ചാക്കോ നേതൃത്വം നൽകി.വാർഡ് മെമ്പർമാരായ നശറ, നസീർ മൂപ്പിൽ, ആരിഫ ജൂഫൈർ എന്നിവരാണ് പ്രതിഷേധാവുമായി രംഗത്തെത്തിയത്.