
ഡൽഹി: ചെറിയ പെരുന്നാൾ ദിനത്തിൽ വിശ്വാസികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം പെരുന്നാൾ സന്ദേശമറിയിച്ചത്. ‘ഈദുൽ ഫിത്തർ ആശംസകൾ. നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യം വർധിപ്പിക്കാൻ ഈ സുവർണാവസരത്തിന് സാധിക്കട്ടെ. എല്ലാവരെയും നല്ല ആരോഗ്യവും സമൃദ്ധിയും ഉള്ളവരാകാൻ അനുഗ്രഹിക്കുമാറാകട്ടെ’ – പ്രധാമന്ത്രി ട്വിറ്റ് ചെയ്തു.