മുംബൈ ഇന്ത്യൻസിന്റെ തോൽവിക്കിടയിലും നേട്ടം കൊയ്തു ജസ്പ്രിത് ബുമ്ര..

Spread the love

മുംബൈ: ഐ.പി.എല്‍ പത്താം സീസണിലെ പത്താം തോല്‍വിയാണ് മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ  മൂന്ന് റണ്‍സിനായിരുന്നു മുംബൈയുടെ ഇപ്പോഴത്തെ തോല്‍വി. 13 മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രം ജയിച്ച മുംബൈ മൂന്ന് പോയിന്റുമായി അവസാന സ്ഥാനത്താണ്. പരാജയപ്പെട്ടെങ്കിലും അഭിമാനിക്കാവുന്ന നാഴികക്കല്ല് മുംബൈ പേസര്‍ ജസ്പ്രിത് ബുമ്ര പിന്നിട്ടു.

W3Schools.com

ടി20 ക്രിക്കറ്റില്‍ 250 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് മുംബൈ താരം. നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ പേസറാണ് ബുമ്ര. ഇന്നലെ അവസാന പന്തില്‍ സണ്‍റൈസേഴ്‌സ് താരം വാഷിംഗ്ടണ്‍ സുന്ദറിന്റെ വിക്കറ്റ് നേടിയതോടെയാണ് താരം നാഴികക്കല്ല് പിന്നിട്ടത്. 223 വിക്കറ്റുകള്‍ നേടിയ ഭുവനേശ്വര്‍ കുമാറാണ് രണ്ടാം സ്ഥാനത്ത് . 274 വിക്കറ്റുകള്‍ നേടിയ അശ്വിനാണ് ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയ ബൗളര്‍. യൂസ്‌വേന്ദ്ര ചാഹല്‍ (271), പിയൂഷ് ചൗള (270), അമിത് മിശ്ര (262) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത് .

ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് ലഭിച്ചത് . മറുപടി ബാറ്റിംഗില്‍ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ഉമ്രാന്‍ മാലിക്കാണ് മുംബൈയെ തകര്‍ത്തത്. ജയത്തോടെ ഹൈദരാബാദിന് 13 മത്സരങ്ങളില്‍ 12 പോയിന്റായി. ഇത്രയും മത്സരങ്ങളില്‍ ആറ് പോയിന്റ് മാത്രമുള്ള മുംബൈ അവസാന സ്ഥാനത്ത് തുടരുന്നു. അവസാന മത്സരത്തില്‍ മുംബൈ, ഡല്‍ഹി കാപിറ്റല്‍സിനെ തോല്‍പ്പിച്ചാല്‍ മാത്രമെ ഹൈദരാബാദിന് പ്ലേ ഓഫ് സാധ്യതുളളൂ.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. രോഹിത് ശര്‍മ (48), ഇഷാന്‍ കിഷന്‍ (43) സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 95 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രോഹിത്തിനെ പുറത്താക്കി വാഷിംഗ്ടണ്‍ സുന്ദര്‍ ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കി. അടുത്ത ഓവറില്‍ ഇഷാനെ ഉമ്രാന്‍ മാലിക്കും തിരിച്ചയച്ചു. പിന്നീടെത്തിയ ഡാനിയേല്‍ സാംസ് (15), തിലക് വര്‍മ (8), ട്രിസ്റ്റണ്‍ സ്റ്റുബ്സ് (2), രമണ്‍ദീപ് സിംഗ് (0), സഞ്ജയ് യാദവ് (0) എന്നിവര്‍ നിരാശപ്പെടുത്തി. ഇതിനിടെ ടിം ഡേവിഡ് (18 പന്തില്‍ 46) പ്രതീക്ഷ നല്‍കിയെങ്കിലും വിജയിപ്പിക്കാനായില്ല. രമണ്‍ദീപ് സിംഗ് (14), ജസ്പ്രിത് ബുമ്ര (0) പുറത്താവാതെ നിന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഹൈദരാബാദിന് രാഹുല്‍ ത്രിപാഠിയുടെ (44 പന്തില്‍ 76) ഇന്നിംഗ്സാണ് തുണയായത്. പ്രിയം ഗാര്‍ഗ് (26 പന്തില്‍ 42), നിക്കൊളാസ് പുരാന്‍ (22 പന്തില്‍ 38) മികച്ച പ്രകടനം പുറത്തെടുത്തു. രമണ്‍ദീപ് സിംഗ് മുംബൈക്കായി മൂന്ന് വിക്കറ്റ് നേടി.

13 മത്സരങ്ങളില്‍ 20 പോയിന്റുമായി ഒന്നാമതുള്ള ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ് ഇതുവരെ പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ച ടീം. 16 പോയിന്റുമായി രാജസ്ഥാന്‍ റോയല്‍സ് രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാമതുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും 16 പോയിന്റാണ് ഉള്ളത്. നാലാമതുള്ള ഡല്‍ഹി കാപിറ്റല്‍സിനും അഞ്ചാമതുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും 14 പോയിന്റുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിംഗ്‌സ് എന്നിവര്‍ക്കൊപ്പം 12 പോയിന്റ് പങ്കിടുകയാണ് ഹൈദരാബാദ്.

പ്ലേഓഫ് സാധ്യത നേരത്തെ അവസാനിച്ച ചെന്നൈ എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്തും മുംബൈ 6 പോയിന്റുമായി അവസാന സ്ഥാനത്തുമാണ്.

Related Posts

പ്രഥമ ബധിര ടി-20 ലോകകപ്പ് തിരുവനന്തപുരത്ത്

Spread the love

പ്രഥമ ബധിര ടി-20 ലോകകപ്പിന് തിരുവനന്തപുരം വേദിയാകും.

“ഇത്തവണ ആരാധകർക്ക് സന്തോഷിക്കാനുള്ള വക നല്‍കാനായി” ഐ പി എൽ ഫൈനലിന് ശേഷം സഞ്ജുവിൻ്റെ വാക്കുകൾ..

Spread the love

കളിയിൽ ജോസ് ബട്‌ലറുടെ ബാറ്റിംഗ് അമിതമായി ആശ്രയിച്ചതാണ് ടീമിന് തിരിച്ചടിയായത്.

പൊരുതി തോറ്റ് രാജസ്ഥാൻ ; ഐപിഎൽ കിരീടം ഗുജറാത്തിന്..

Spread the love

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാന് റോയൽസിനെ പരാജയപ്പെടുത്തി കിരീടം നേടി.

സഞ്ജു ചരിത്രം കുറിക്കുമോ? ഐ പി എൽ ഫൈനലിൽ ഇന്ന് രാജസ്ഥാനും ഗുജറാത്തും നേർക്കുനേർ..

Spread the love

രാത്രി എട്ട് മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചില്ല;പ്രതിഷേധം ശക്തം

Spread the love

ക്രിക്കറ്റിന്‍റെ ബാലപാഠങ്ങള്‍ അറിയാത്തവര്‍ പോലും ഇതിനേക്കാള്‍ നന്നായി ടീം തിരഞ്ഞെടുക്കുമെന്നും ആരാധകര്‍ പറയു

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

Leave a Reply

You cannot copy content of this page