ചങ്ങരംകുളത്ത് നിർത്തിയിട്ട ലോറിക്ക് പിറകിൽ ഓട്ടോയിടിച്ച് അപകടം ; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം..

Spread the love

ചങ്ങരംകുളം: തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളം പന്താവൂരിൽ നിർത്തിയിട്ട ലോറിക്ക് പുറകിൽ ഓട്ടോ ഇടിച്ച് ചൂണ്ടൽ സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.

തൃശ്ശൂർ ചൂണ്ടൽ പുതുശ്ശേരി തോട്ടത്തിൽ പരേതനായ നാരായണൻ നായർ മകൻ ശശിധരൻ നായർ(52)ആണ് മരിച്ചത്. സംസ്ഥാനപാതയിൽ പന്താവൂർ ഇർഷാദ് സ്കൂളിന് സമീപം ഞായറാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. ഓട്ടം പോയി തിരിച്ച് വരുന്നതിനിടെ റോഡരികിൽ നിർത്തിയിട്ട കർണ്ണാടകയിൽ നിന്ന് മത്സ്യം കയറ്റിവന്ന ലോറിക്ക് പുറകിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻവശം പൂർണ്ണമായും തകർന്നിരുന്നു. ഓട്ടോക്കുള്ളിൽ കുടുങ്ങി കിടന്ന ശശിധരനെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് നാട്ടുകാരും യാത്രക്കാരും ചേർന്ന് പുറത്തെടുത്ത്.

ഉടൻ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തന്നെ മരണം സംഭവിച്ചിരുന്നു. ചങ്ങരംകുളം പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ഭാര്യ സരസ്വതി മകൻ അമൽ

W3Schools.com

Related Posts

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

പ്ലസ്‌ ടു ക്ലാസുകൾ ജൂലൈ ഒന്നിന് തുറക്കില്ല ; തിയതി നീട്ടി.

Spread the love

പരീക്ഷ പൂർത്തിയാകുന്നതോടെ 3 ദിവസത്തെ അവധി നൽകിയ ശേഷം പ്ലസ് ടു ക്ലാസുകൾക്ക് തുടക്കമാകും.

പ്രഥമ ബധിര ടി-20 ലോകകപ്പ് തിരുവനന്തപുരത്ത്

Spread the love

പ്രഥമ ബധിര ടി-20 ലോകകപ്പിന് തിരുവനന്തപുരം വേദിയാകും.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആഗസ്ത് 6 ന്; വോട്ടെണ്ണലും അന്ന് തന്നെ

Spread the love

ഉപരാഷ്ട്രപതി തെതിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു . ഓഗസ്റ്റ് ആറിന് വോട്ടെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ . ആവശ്യമെങ്കിൽ വോട്ടെണ്ണലും അന്നുതന്നെ നടത്തിയേക്കും.

സ്‌കൂളിലെ ശുചിമുറിക്കുള്ളിൽ കയറിയ പുള്ളിപ്പുലിയെ പിടികൂടി..

Spread the love

ഗോരേഗാവിലെ സ്‌കൂളില്‍ നിന്നും പുള്ളിപ്പുലിയെ പിടികൂടി. സ്‌കൂളിലെ ശുചിമുറിയിലാണ് പുലി കുടുങ്ങിയത്.

Leave a Reply

You cannot copy content of this page