ആധാർ കാർഡിന്റെ ഫോട്ടോകോപ്പി ആർക്കും കൊടുക്കരുത് ; മുന്നറിയിപ്പ്..

Spread the love

ആധാർ കാർഡിന്റെ ഫോട്ടോകോപ്പി ഒരു സ്ഥാപനവുമായും പങ്കിടരുതെന്ന് കേന്ദ്ര സർക്കാർ നിർദേശം. ആധാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ പുതിയ നിർദേശം.

ഫോട്ടോകോപ്പി നൽകുന്നതിനു പകരം വ്യക്തികളുടെ ആധാർ നമ്പറിലെ അവസാന നാലക്കം മാത്രം പ്രദർശിപ്പിക്കുന്ന ‘മാസ്ക്ഡ് ആധാർ’ ഉപയോഗിക്കണമെന്നും കേന്ദ്ര നിർദേശത്തിൽ പറയുന്നു.

യുണീക് ഐഡന്റിഫികേഷൻ അതോറിറ്റി ഓഫ് ഇന്ത്യയിൽനിന്നും (യുഐഡിഎഐ) യൂസർ ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്കു മാത്രമേ ഒരു വ്യക്തിയുടെ തിരിച്ചറിയൽ വിവരങ്ങൾക്കായി ആധാർ ഉപയോഗിക്കാൻ അനുമതിയുള്ളൂവെന്ന് ഐടി മന്ത്രാലയം മേയ് 27നു പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

ലൈസൻസില്ലാത്ത ഹോട്ടലുകൾ, സിനിമാ ഹാളുകൾ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങൾ ആധാർ കാർഡുകളുടെ പകർപ്പ് സ്വീകരിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ആധാർ പകർപ്പ് ഇത്തരത്തിൽ നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നത് ആധാർ ആക്ട് 2016 പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ ആധാർ കാർഡോ അതിന്റെ പകർപ്പോ ആവശ്യപ്പെടുകയാണെങ്കിൽ അവർക്ക് യുഐഡിഎഐ ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കാമെന്നും മന്ത്രാലയം നിർദേശിക്കുന്നു.

ആധാർ കാർഡിന്റെ പകർപ്പു നൽകുന്നതിനു പകരം ഒരു വ്യക്തിയുടെ ആധാർ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ മാത്രം കാണിക്കുന്ന മാസ്ക്ഡ് ആധാർ ഇന്റർനെറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് അത് നൽകണമെന്നും മന്ത്രാലയം നിർദേശിക്കുന്നു. അതുപോലെ ഇന്റർനെറ്റ് കഫേകളിൽനിന്നും പൊതു കംപ്യൂട്ടറുകളിൽനിന്നും ആധാർ കാർഡ് ഡൗൺലോഡ് ചെയ്യരുതെന്നും അഥവാ ഡൗൺലോഡ് ചെയ്യുകയാണെങ്കിൽ അതുമായി ബന്ധപ്പെട്ട എല്ലാ പകർപ്പുകളും ഡിലീറ്റ് ചെയ്യണമെന്നും നിർദേശമുണ്ട്.

W3Schools.com

Related Posts

പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 11മുതല്‍ അപേക്ഷിക്കാം

Spread the love

പ്ലസ് വണ്‍ പ്രവേശന ജൂലൈ 11മുതല്‍ അപേക്ഷിക്കാം

തീവ്ര മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ..

Spread the love

കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും കാസർകോട് ജില്ലയിലെ അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ,

സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 16കാരിയെ കാണ്മാനില്ല..

Spread the love

കൂട്ടി സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി വിട്ടിൽ നിന്നും പോയതാണ്

ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു..

Spread the love

മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവക്കുന്നത്.

അത്രമേൽ ഹൃദ്യം ഈ മുഹൂർത്തം; മുത്തച്ഛനെ കാണാൻ വിവാഹവേഷത്തിൽ കൊച്ചുമകൾ എത്തി..

Spread the love

പേരക്കുട്ടിയുടെ വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാതെ പോയ മുത്തച്ഛനെ അദ്ദേഹത്തിനടുത്തു പോയി സന്ദർശിച്ചിരിക്കുന്ന പേരക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേക്ക് റിമാൻഡിൽ..

Spread the love

നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page