40 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ ഭ്രൂണം; വളർന്നത് അമ്മയുടെ ഗർഭപാത്രത്തിലായിരുന്നപ്പോൾ..

Spread the love

40 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ ഭ്രൂണം കണ്ടെത്തി. ബീഹാറിലെ മോത്തിഹാരി ഗ്രാമത്തിലാണ് സംഭവം. 40 ദിവസം മാത്രം പ്രായമായ കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. പത്ത് ലക്ഷം പേരിൽ അഞ്ച് പേർക്ക് മാത്രം വരുന്ന ഒരു അവസ്ഥയാണിതെന്ന് ഡോക്ടർമാർ പറയുന്നു.

മോത്തിഹാരിയിലെ റെഹ്മാനിയ മെഡിക്കൽ സെന്ററിലാണ് വയറ് വേദനയെ തുടർന്ന് കുഞ്ഞിനെ പ്രവേശിപ്പിച്ചത്. വയറ് വീർത്തിരുന്നതിനാൽ കുഞ്ഞിന് മൂത്രമൊഴിക്കാൻ പ്രയാസമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പരിശോധന നടത്താൻ വേണ്ടിയാണ് ആശുപത്രിയിൽ എത്തിച്ചത്. നിരവധി പരിശോധനകളും നടത്തി. എന്നാൽ പരിശോധനാഫലം കണ്ട് ഡോക്ടർമാർ അത്ഭുതപ്പെട്ടുപോയി.

അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ ഒരു കുഞ്ഞ് വളരുന്നതിനിടെ ആ കുഞ്ഞിന്റെ വയറ്റിനുള്ള ഭ്രൂണം വികസിക്കുന്ന ഒരു അപൂർവ അവസ്ഥയായിരുന്നു അത്. ‘ഫീറ്റസ് ഇൻ ഫ്യൂ’ എന്നാണ് ഇതിനെ വിളിക്കുന്നത്. ഉടനടി ചികിത്സിച്ചില്ലെങ്കിൽ കുഞ്ഞിന്റെ അവസ്ഥ വഷളാകുമെന്ന് മനസിലായതോടെ ശസ്ത്രക്രിയ നടത്തി ഭ്രൂണം പുറത്തെടുക്കുകയായിരുന്നു. ഓപ്പറേഷന് ശേഷം കുട്ടി സുഖം പ്രാപിക്കുന്നുവെന്ന് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.

മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ അവസ്ഥ ആർക്കും സംഭവിക്കാം. അത് തികച്ചും യാദൃശ്ചികമാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഈ അവസ്ഥ ആദ്യമായി കണ്ടെത്തിയത്.

W3Schools.com

Related Posts

പ്ലസ്‌ ടു ക്ലാസുകൾ ജൂലൈ ഒന്നിന് തുറക്കില്ല ; തിയതി നീട്ടി.

Spread the love

പരീക്ഷ പൂർത്തിയാകുന്നതോടെ 3 ദിവസത്തെ അവധി നൽകിയ ശേഷം പ്ലസ് ടു ക്ലാസുകൾക്ക് തുടക്കമാകും.

പ്രഥമ ബധിര ടി-20 ലോകകപ്പ് തിരുവനന്തപുരത്ത്

Spread the love

പ്രഥമ ബധിര ടി-20 ലോകകപ്പിന് തിരുവനന്തപുരം വേദിയാകും.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആഗസ്ത് 6 ന്; വോട്ടെണ്ണലും അന്ന് തന്നെ

Spread the love

ഉപരാഷ്ട്രപതി തെതിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു . ഓഗസ്റ്റ് ആറിന് വോട്ടെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ . ആവശ്യമെങ്കിൽ വോട്ടെണ്ണലും അന്നുതന്നെ നടത്തിയേക്കും.

സ്‌കൂളിലെ ശുചിമുറിക്കുള്ളിൽ കയറിയ പുള്ളിപ്പുലിയെ പിടികൂടി..

Spread the love

ഗോരേഗാവിലെ സ്‌കൂളില്‍ നിന്നും പുള്ളിപ്പുലിയെ പിടികൂടി. സ്‌കൂളിലെ ശുചിമുറിയിലാണ് പുലി കുടുങ്ങിയത്.

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലെർട്..

Spread the love

അറബികടലിൽ പടിഞ്ഞാറൻ കാറ്റ്ശക്തമാകുന്നതിന്‍റെ സ്വാധീന ഫലമായികേരളത്തിൽ അടുത്ത 5 ദിവസം

ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം..

Spread the love

ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം. വാണിയംകുളം കുന്നക്കാല്‍ തൊടി കിഷോര്‍ കിഷോര്‍ (26) ആണ് മരിച്ചത്.വാണിയംകുളത്ത് നിന്ന് സ്‌കൂട്ടറില്‍ പട്ടാമ്പിയിലേക്ക് വരുമ്പോഴാണ് അപകടം.

Leave a Reply

You cannot copy content of this page