വാഹനങ്ങൾ ഉള്ളവർക്ക് എട്ടിന്റെ പണിയുമായി കേന്ദ്ര സർക്കാർ ; ഇനി കീശ കാലിയാകും..

Spread the love

ദില്ലി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടേതുള്‍പ്പടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി ഉപരിതല ഗതാഗത മന്ത്രാലയം. ഇതോടെ ജൂണ്‍ ഒന്ന് മുതല്‍ കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും മറ്റ് വാണിജ്യ വാഹനങ്ങളുടെയും ഇന്‍ഷുറന്‍സ് പ്രീമിയം ഉയരും.

W3Schools.com

നിലവില്‍ ആയിരം സിസിയുള്ള കാറുകളുടെ പ്രീമിയം നിരക്ക് 2072 രൂപയാണ്. ഇത് പുതിയ പ്രീമിയം നിരക്ക് അനുസരിച്ച് 2094 രൂപയാകും. ആയിരം സിസിക്കും 1500നുമിടയിലുള്ള കാറുകള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയമായി 3416 രൂപ അടയ്ക്കണം. നേരത്തെ ഇത് 3221 രൂപയായിരുന്നു. 1500 സിസിക്ക് മുകളിലാണെങ്കില്‍ നിരക്ക് വര്‍ധന താരതമ്യേന കുറവാണ്. ഈ വാഹനങ്ങള്‍ക്ക് 7890 രൂപയാക്കിയിട്ടുണ്ട്. നിലവിലിത് 7897 രൂപയാണ്.

ടുവീലറുകളുടെയും തേര്‍ഡ് പാര്‍ട്ടി പ്രീമിയം ഉയരും. 150 സിസിക്കും 350 സിസിക്കും ഇടയിലുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് 1366 രൂപയാണ് പുതുക്കിയ നിരക്ക്. 350 സിസിക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് പ്രീമിയം നിരക്ക് 2804 രൂപയായാണ് ഉയര്‍ത്തിയത്. 75നും 150നും ഇടയിലുള്ള ഇരുചക്രവാഹനങ്ങളുടെ നിരക്ക് 714 രൂപയായി ഉയര്‍ത്തിയതായും ഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. ഇതിനോടൊപ്പം ചില ഇളവുകളും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ബസുകള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 15 ശതമാനം ഇളവ് ലഭിക്കും.

വിന്റേജ് കാറുകളായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കാറുകള്‍ക്കും ഇളവുകളുണ്ടാകും. ഇലക്ട്രിക്, ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് യഥാക്രമം 15 ശതമാനവും 7.5 ശതമാനവും ഇളവ് ലഭിക്കും. കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ രണ്ട് വര്‍ഷത്തെ മൊറട്ടോറിയം കാലാവധിക്ക് ശേഷമാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

Related Posts

ഇത് ഏറ്റവും മനോഹരമായ ഘട്ടം ; പുതിയ വിശേഷം പങ്കുവെച്ച് പേർളി മാണി..

Spread the love

ഇത് ഏറ്റവും മനോഹരമായ ഘട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

മഹിളാമന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ തൃശൂരിലെത്തിച്ച് പീഡിപ്പിച്ചു ; രണ്ട് പേർ പിടിയിൽ..

Spread the love

മഹിളാമന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. രണ്ട് ദിവസം മുമ്പാണ് മഹിളാ മന്ദിരത്തിൽ നിന്ന് പെണ്‍കുട്ടികളെ കാണാതായത്.

ഖത്തറിൽ വാഹനാപകടം ; ചാവക്കാട് സ്വദേശിക്ക് ദാരുണാന്ത്യം..

Spread the love

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞു.

പ്രായമായി, ഇനിയില്ല ; നിർണായക തീരുമാനവുമായി ഷാരൂഖ് ഖാൻ..

Spread the love

അതിന്റെ പ്രായം കഴിഞ്ഞതായി തോന്നുന്നുവെന്നും ബോളിവുഡ് താരം ഷാരൂഖ് ഖാൻ.

പല്ലൻ ഷൈജു വീണ്ടും പിടിയിൽ..

Spread the love

കുപ്രസിദ്ധ ഗുണ്ട പല്ലന്‍ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പ നിയമം ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ചപ്പോഴാണ് പല്ലൻ ഷൈജുവിനെ പിടികൂടിയത്.

മുഖ്യമന്ത്രിയുടെ വസതിയിൽ കാലിത്തൊഴുത്ത് നിർമിക്കുന്നു ; അനുവദിച്ചത് 42.90 ലക്ഷം..

Spread the love

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചുറ്റുമതിൽ പുനർനിർമിക്കുന്നതിനും പുതിയ കാലിത്തൊഴുത്തു പണിയുന്നതിനും 42.90 ലക്ഷം രൂപ അനുവദിച്ചു.

Leave a Reply

You cannot copy content of this page