
പഴഞ്ഞി : പഴഞ്ഞി ഐന്നൂരിൽ പാടത്ത് കളിക്കുന്നതിനിടെ തോട്ടിലേക്ക് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
ഐന്നൂർ ഈറ്റിപ്പറമ്പിൽ റഷീദിന്റെ മകൻ അഷ്കർ (14) ആണ് മരിച്ചത്. ഇന്ന് വൈകീട്ടോടെയായിരുന്നു അപകടം. കൂട്ടുകാരുമൊത്ത് പാടത്ത് കളിക്കുന്നതിനിടെ തോട്ടിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികൾ അഷ്കറിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
വിദ്യാർത്ഥികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അഷ്കറിനെ തോട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ആബിദയാണ് അഷ്കറിന്റെ മാതാവ്. ഷഹീറ സഹോദരിയാണ്.