
എടക്കര:നാടുകാണി ചുരത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. എടക്കര അറണാടംപാടം തേവത്ത് വളപ്പില്‍ ലത്തീഫിന്റെ മകന് ജൈസല്‍ മോന് ആണ് അപകടത്തിൽ മരിച്ചത്.തമിഴ്നാട്ടില്‍ നിന്ന് വരികയായിരുന്ന ലോറിയാണ് ജയ്സലിനെ ഇടിച്ചത്.
ചൊവ്വാഴ്ച രാത്രി പത്തിനാണ് അപകടം നടന്നത് . ബൈക്ക് പൂര്‍ണ്ണമായും ലോറിക്കടിയില്‍പ്പെട്ടിരുന്നു .അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് ഓടിച്ച ജൈസല്‍ മോന് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു . മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ്. ജൈസലിന്റെ മാതാവ് ഉമ്മുസല്‍മ. സഹോദരങ്ങള്‍: ജാഫര്‍, ജുബൈരിയ, ജുമൈല എന്നിവരാണ്.