
കൊല്ലം: പതിനേഴുകാരനെ ലൈംഗിക ചൂഷണത്തിന് ശ്രമിച്ച യത്തീംഖാനാ നടത്തിപ്പുകാരൻ അറസ്റ്റിൽ. നിസാമുദ്ദീൻ എന്നയാളാണ് അറസ്റ്റിലായത്. മന്ത്രം ചൊല്ലിക്കൊടുക്കാമെന്ന് പറഞ്ഞ് മൂത്രപ്പുരയിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതോടെ കുട്ടി കുതറിമാറി ഓടി രക്ഷപ്പെടുകയായിരുന്നു.
കുട്ടി മറ്റുള്ളവരോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് കുട്ടി ചടയമംഗലം പൊലീസിൽ പരാതി നൽകി. സംഭവ സ്ഥലത്തുനിന്ന് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ സംശയം തോന്നിയ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിയ്ക്കെതിരെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ, തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പ് പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.