സ്ത്രീധന പീഡനം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ..

Spread the love

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ നിരന്തരമായി പീഡിപ്പിച്ചെന്ന ഭാര്യയുടെ പരാതിയില്‍ മദ്രസാധ്യാപകനായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

തിരുനെല്ലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ മദ്രസ അധ്യാപകനായ പനവല്ലിയിലെ മുതുവാട്ടില്‍ മുഹമ്മദ് ഷാഫി (28) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. അഞ്ചുവര്‍ഷം മുമ്പാണ് മുഹമ്മദ് ഷാഫി വിവാഹിതനായത്.

സ്ത്രീധനത്തെച്ചൊല്ലി ഭര്‍ത്താവ് തന്നെ മാനസികമായും ഗാര്‍ഹികമായും പീഡിപ്പിച്ചെന്നാണ് ഭാര്യ പരാതിനല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ തിരുനെല്ലി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എല്‍. ഷൈജുവും സംഘവുമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) ന് മുമ്പാകെ ഹാജരാക്കിയ മുഹമ്മദ് ഷാഫിയെ റിമാന്‍ഡ് ചെയ്തു. എടയൂര്‍കുന്ന് മഹല്ല് ഭാരവാഹി കൂടിയായിരുന്ന ഇയാളെ സ്ത്രീധന പീഡനപരാതി ഉയര്‍ന്നതോടെ കമ്മിറ്റിയില്‍നിന്ന് പുറത്താക്കിയിരുന്നു.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

ഉറങ്ങാൻ കിടന്ന അച്ഛനെ കുത്തിക്കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് മകൻ..

Spread the love

മനോദൗര്‍ബല്യമുള്ള മുഹമ്മദലി, ഏറെ നാളായി അസുഖത്തിനുള്ള ചികിത്സയിലാണ്

വിസ്മയ കേസിൽ വിധി ഇന്ന്..

Spread the love

പ്രതി കിരൺ കുമാറിന് (kiran kumar)പരമാവധി പത്ത് വർഷം വരെ തടവ് ലഭിക്കുമെന്നാണ് വാദി ഭാഗത്തിന്റെ കണക്കുകൂട്ടൽ

കോഴിക്കോട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ചു; 30 പേർക്ക് പരുക്ക്..

Spread the love

പരുക്കേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

അഞ്ച് മിനുട്ടുകൾക്കിടെ മൂന്ന് ഗോൾ ; ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടി മാഞ്ചസ്റ്റർ സിറ്റി..

Spread the love

നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നിലനിര്‍ത്തി. ലീഗിലെ അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്

ഗുരുവായൂരിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി..

Spread the love

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചനാംകുളങ്ങര ക്ഷേത്രത്തിന് സമീപം രായിമരക്കാർ വീട്ടിൽ ഷാജിയുടെ മകൻ ഫർഹാൻ(19)നെയാണ് ഇന്ന് വൈകീട്ട് 3 മണിയോടെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു..

Spread the love

ബന്ധുവായ തുണ്ടത്തിൽ ജയൻ്റെ
വീട്ടിലേക്ക് വിരുന്നിന് പോയത്. വീടിനടുത്തുള്ള ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ മുങ്ങി മരിക്കുകയായിരുന്നു.

Leave a Reply

You cannot copy content of this page