മക്‌ഡൊണാൾഡ്സിലെ ശീതളപാനീയത്തിൽ ചത്ത പല്ലി; കട പൂട്ടി; വൈറലായി വിഡിയോ..

Spread the love

പ്രമുഖ ഫാസ്റ്റ് ഫുഡ് ഭക്ഷണ ശൃംഖലയായ മക്‌ഡൊണാൾഡ്സിലെ ഭക്ഷണത്തിൽ ചത്ത പല്ലി.

W3Schools.com

മഹാരാഷ്ട്രയിലെ അഹ്മദാബാദ് സയൻസ് സിറ്റി റോഡിലെ മക്ഡൊണാൾഡ്സ് ഔട്ട്ലറ്റിൽ നിന്ന് നൽകിയ ഡ്രിങ്കിലാണ് പല്ലിയെ കണ്ടെത്തിയത്. ഇതേ തുടർന്ന് അഹ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഈ ഔട്ട്‌ലറ്റ് പൂട്ടി സീൽ വച്ചു.

ശനിയാഴ്ച സുഹൃത്തുക്കളോടൊപ്പം മക്‌ഡൊണാൾഡ്സിൽ എത്തിയ ഭാർഗവ് ജോഷി എന്നയാൾക്കാണ് കോക്കിൽ നിന്ന് ചത്ത പല്ലിയെ ലഭിച്ചത്. രണ്ട് വട്ടം ഇത് കുടിച്ചതിന് ശേഷമാണ് പല്ലി മുകളിലേക്ക് പൊങ്ങി വന്നതെന്നും യുവാവ് ട്വീറ്റിൽ പറഞ്ഞു.

ജീവനക്കാരോട് പരാതിപ്പെട്ടപ്പോൾ ശീതള പാനീയത്തിന്‍റെ വിലയായ 300 രൂപ തിരിച്ച് തരാമെന്ന് പറഞ്ഞെന്നും ഒരാളുടെ ജീവന്‍റെ വിലയാണോ 300 എന്നും യുവാവ് ചോദിച്ചു.

സംഭവം ചർച്ചയായതോടെ ഉപഭോക്താക്കളുടെ സുരക്ഷ തങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണണെന്ന് മക്‌ഡൊണാൾഡ്സ് പ്രസ്താവനയിറക്കി.അഹമ്മദാബാദ് ഔട്ട്‌ലെറ്റിൽ നടന്നതായി ആരോപിക്കപ്പെടുന്ന സംഭവത്തെക്കുറിച്ച് ഞങ്ങൾ അന്വേഷിക്കുകയാണ്. ഞങ്ങളുടെ എല്ലാ റെസ്റ്റോറന്റുകളിലും 42 കർശനമായ സുരക്ഷാ ശുചിത്വ പ്രോട്ടോക്കോളുകൾ നടപ്പിലാക്കിയിട്ടുണ്ട്.
ഇവയിൽ അടുക്കളയും റെസ്റ്റോറന്റും വൃത്തിയാക്കുന്നതുൾപ്പടെ ശുചിത്വം പാലിക്കാനുള്ള കർശന നിർദേശങ്ങളും ഉൾപ്പെടുന്നതായി മക്ഡൊണാൾഡ് പ്രസ്താവനയിൽ പറഞ്ഞു.

വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് അധികൃതർ നടപടിയെടുത്തത്.

Related Posts

തൃശൂരിൽ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചു..

Spread the love

ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ഒടുവിൽ തോൽവി സമ്മതിച്ചു ; മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു..

Spread the love

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു

സൗദിയിൽ മാസപ്പിറവി ദൃശ്യമായി ; ബലിപെരുന്നാൾ ജൂലൈ 9ന്..

Spread the love

സൗദിയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ജൂലൈ 9ന്. അറഫാ ദിനം ജൂലൈ 8ന് ആയിരിക്കും.

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

Leave a Reply

You cannot copy content of this page