കെ വി തോമസ് എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി, ഷാള്‍ അണിയിച്ച് ഇ പി ജയരാജന്‍

Spread the love

തൃക്കാക്കരയിലെ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ കെ വി തോമസ്. പാലാരിവട്ടത്ത് നടക്കുന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് കെ വി തോമസ് വേദിയിലെത്തിയത്. മുഖ്യമന്ത്രി പിണറായി
വിജയൻ കെ വി തോമസിനെ വേദിയിലേക്ക് സ്വാഗതം ചെയ്തു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

ഇടത് വേദിയിൽ എത്താൻ ഒരു മണിക്കൂർ ബ്ലോക്കിൽ യാത്ര ചെയ്തെന്ന് കെ വി തോമസ് പറഞ്ഞു. കെ റെയിൽ വരേണ്ട ആവശ്യകതയാണ് തോമസ് മാഷ് പറയുന്നതെന്ന് പിണറായി വിജയന്‍ തന്‍റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഒരു മണിക്കൂർ ബ്ലോക്കിൽപ്പെട്ടത് കൊണ്ടാണ് വേദിയിലെത്താന്‍ വൈകിയതെന്ന് കെ വി തോമസ് മുഖ്യമന്ത്രിയോട് പറഞ്ഞു. കെ റെയിൽ വരേണ്ട ആവശ്യകത ഇതാണെന്ന് മുഖ്യമന്ത്രി തന്‍റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രനും സ്ഥാനാര്‍ത്ഥി ജോ ജോസഫും എൽഡിഎഫിലേയും സിപിഎമ്മിലേയും മറ്റു നേതാക്കളും കണ്‍വൻഷൻ വേദിയിലുണ്ടായിരുന്നു.

സഭാ സ്ഥാനാര്‍ത്ഥി എന്ന ആരോപണത്തിനും കെ റെയില്‍ കല്ലിടലിലെ കോണ്‍ഗ്രസ് വെല്ലുവിളിക്കും പിണറായിയുടെ മറുപടിയാണ് പൊതുയോഗത്തില്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രചരണംകൊണ്ടൊന്നും തൃക്കാക്കരയില്‍ എല്‍ഡിഎഫ് ജയിക്കില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അതേസമയം, തൃക്കാക്കരയുടെ ക്യാപ്റ്റന്‍ പി ടി തോമസാണെന്നും മുഖ്യമന്ത്രി വന്നതുകൊണ്ട് എല്‍ഡിഎഫ് രക്ഷപ്പെടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related Posts

അച്ഛനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച് മകൻ..

Spread the love

അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്താൻ മകന്റെ ശ്രമം.

ഗോപി സുന്ദറും അമൃതയും ഒന്നിക്കുന്നു.?

Spread the love

സംഗീത സംവിധായകൻ ഗോപി സുന്ദറും സ്റ്റാർ സിംഗറിലൂടെയും ബിഗ്‌ബോസിലൂടെയും പ്രശസ്തയായ പിന്നണി ഗായിക അമൃത സുരേഷും ഒന്നിക്കുന്നു.?

ജോ ജോസഫിന്റെ പേരിൽ അശ്‌ളീല വീഡിയോ പ്രചരിപ്പിച്ചു ; കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്..

Spread the love

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിന്റെ പേരില്‍ സോഷ്യല്‍മീഡിയയിലൂടെ അശ്ലീലവീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ലോകരാജ്യങ്ങൾക്ക് ലോകബാങ്കിന്റെ മുന്നറിയിപ്പ്; വരാനിരിക്കുന്നത് മാന്ദ്യത്തിന്റെ ദിനങ്ങൾ.

Spread the love

ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് വിലയിരുത്തി.

സംസ്ഥാനത്ത് രാത്രി വിവിധ ജില്ലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്..

Spread the love

രാത്രി പ്രധാനമായും നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട , മലപ്പുറം , കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ  വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

പ്രമുഖ താരങ്ങൾ ഏറ്റുമുട്ടും ; സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ..

Spread the love

സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രഖ്യാപനം നാളെ വൈകിട്ട് 5 ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സമീപ കാലത്തെങ്ങും ഇത്രയും താര ചിത്രങ്ങൾ അവാർഡിന് അണിനിരന്നിട്ടില്ല.

Leave a Reply

You cannot copy content of this page