
കുന്നംകുളം: മേഖലയിലെ രണ്ട് പെട്രോൾ പമ്പുകളിൽ മോഷണം.ഇന്നലെ രാത്രിയാണ് മോഷണം നടന്നത്.
നാലു ലക്ഷത്തോളം രൂപ മോഷണം പോയതായി പറയുന്നു.കുന്നംകുളം പട്ടാമ്പി റോഡിലെ ലാവിഷ് പ്രീമിയറിന് സമീപത്തുള്ള സി കെ താവു പെട്രോൾ പമ്പ്, യൂണിറ്റി ആശുപത്രിക്ക് മുൻവശത്തുള്ള മാള ഫ്യൂവൽസ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
കുന്നംകുളം പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.