
മലപ്പുറം: വേങ്ങര കൂരിയാട് ഇലക്ട്രിക് പോസ്റ്റിൽ അറ്റക്കുറ്റ പണി നടത്തുന്നതിനിടെ ജീവനക്കാരന് ഷോക്കേറ്റു.
ഷോക്കേറ്റ ഇയാൾ സേഫ്റ്റി ബെൽറ്റിൽ തൂങ്ങി കിടക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കൂരിയാട് മാർക്കറ്റിനു അടുത്തുള്ള പോസ്റ്റിൽ നിന്നാണ് ഷോക്കേറ്റത്.
വിവരമറിഞ്ഞെത്തിയ താനൂർ ഫയർ ആന്റ് റെസ്ക്യൂ ടീമും പോലീസും നാട്ടുകാരും ചേർന്ന് ഷോക്കേറ്റയാളെ താഴെയിറക്കി. പിന്നീട് കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.