
കോഴിക്കോട്: ചാലിയത്ത് പള്ളി സെക്രട്ടറി കടലില്‍ മുങ്ങി മരിച്ചു. ചാലിയം സിദ്ദീഖ് പള്ളി മഹല്ല് സെക്രട്ടറി കള്ളാടത്ത് മജീദാണ് മരിച്ചത്.
ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു അപകടം. ചാലിയം മുല്ലമേല്‍ കോട്ടയ്ക്ക് സമീപം കടുക്ക പറിക്കുന്നതിനിടെ കാണാതാവുകയായിരുന്നു. കൂടെയുണ്ടായിരുന്ന കടുക്ക തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് ആളെ കണ്ടെത്തിയത്.
ഉടന്‍ ചാലിയത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മേൽനടപടി ക്രമങ്ങൾക്ക് ശേഷം ഇന്ന് വൈകീട്ട് ഖബറടക്കും.