
കഴിഞ്ഞ ദിവസമാണ് കെജിഎഫ് ആരാധകരെ ആവേശത്തിലാക്കുന്ന വാർത്ത നിർമാതാവ് വിജയ് കിരഗണ്ടൂർ പുറത്തുവിട്ടത്. കെജിഎഫ് മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും 2024 ചിത്രം റിലീസ് ചെയ്യുമെന്നുമുള്ള വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.
എന്നാൽ ഇന്ന് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ കാർത്തിക് ഗൗഡ മറ്റൊരു വാർത്തയാണ് അറിയിച്ചിരിക്കുന്നത്. കെജിഎഫ് ചാപ്റ്റർ 3 ന്റെ ചിത്രീകരണം ഉടൻ ഉണ്ടാകില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഉടനൊന്നും മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഉണ്ടാകില്ലെന്നാണ് കാർത്തിക് ഗൗഡ വ്യക്തമാക്കിയിരിക്കുന്നത്.