
തൃശൂർ: ജില്ലയിലെ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു.
യുഡിഎഫ് തൃശൂർ നിയോജക മണ്ഡലം ചെയർമാനും ഒബിസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. ആർ മോഹനന്റെ നേതൃത്വത്തിലാണ് ബിജെപിയിലേക്ക് കൊഴിഞ്ഞു പോക്ക് നടന്നിരിക്കുന്നത്. ഇദ്ദേഹം കെ. കരുണാകരന്റെ മുൻ പേഴ്സണൽ സെക്രട്ടറി കൂടിയായിരുന്നു.
കൂടാതെ ഐ ഗ്രൂപ്പ് നേതാവും ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറിയുമായ അനിൽ പൊറ്റേക്കാട്, നടത്തറ പഞ്ചായത്ത് പ്രസിഡന്റും ഡിസിസി അംഗവുമായ സജിത ബാബുരാജ്, ഒബിസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ഒല്ലൂർ മേഖല തൊഴിലാളി സഹകരണ സംഘം ഡയറക്ടറും കോണ്ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ ടിഎം നന്ദകുമാർ
ഒല്ലൂർ മേഖല തൊഴിലാളി സഹകരണ സംഘം ഡയറക്ടറും കോൺഗ്രസ് മേഖല നേതാവുമായ ബിജു കോരപ്പത്ത്, ഐഎൻടിയുസി ഒല്ലൂർ മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് കാട്ടുങ്ങൽ
ജാവഹർ ബാല ഭവൻ തൃശൂർ മണ്ഡലം പ്രസിഡന്റും മഹിളാ കോൺഗ്രസ് ഭാരവാഹിയുമായ മാലതി വിജയൻ,തൃശൂർ വ്യവസായ സഹകരണ സംഘം പ്രസിഡന്റ് ഷിജു വെളിയന്നൂർക്കാരൻ എന്നിവരും ബിജെപി യിൽ അംഗത്വമെടുത്തിട്ടുണ്ട്.