
കന്നട നടിയും മോഡലുമായ ചേതന രാജ് അന്തരിച്ചു.
. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.കൊഴുപ്പ് കുറയ്ക്കാനുള്ള സര്‍ജറിക്ക് പിന്നാലെയാണ് അന്ത്യം.
സര്‍ജറി നടത്തിയ കോസ്മറ്റിക് ക്ലിനികിനെതിരെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ചയാണ് ചേതനയെ കോസ്മറ്റിക് ക്ലിനികില്നിന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സര്‍ജറിയുടെ കാര്യം വീട്ടില്‍ പറഞ്ഞിരുന്നില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ അറിയിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.
സര്‍ജറിക്ക് പിന്നാലെ നടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു . ജീവന് രക്ഷിക്കാന്‍ കോസ്മെറ്റിക് ക്ലിനികിലെ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും ആവശ്യമായ സൗകര്യങ്ങള്‍ ഇവിടെ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഖാദെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
.