കുപ്പി ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു; ജോണി ഡെപ്പിനെതിരെ മുൻ ഭാര്യ ആംബർ ഹെഡ്

Spread the love

ഹോളിവുഡ് താരം ജോണി ഡെപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടിയും മുൻ ഭാര്യയുമായ ആംബർ ഹെഡ്.

ജോണി ഡെപ്പ് പൊട്ടിയ കുപ്പി ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും കുപ്പി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും ആംബർ ഹെഡ് മൊഴി നൽകി. ആംബർ ഹെഡ് കോടതിമുറിയിൽ പൊട്ടിക്കരഞ്ഞുകോണ്ടാണ് ജോണി ഡെപ്പിന്റെ ക്രൂരതകൾ വിവരിച്ചത്.

ഇരുവരും തമ്മിലുള്ള മാനനഷ്ടക്കേസിന്റെ വിചാരണയ്‌ക്കിെടയാണ് ജോണി ഡെപ്പിനെതിരെ ലൈംഗിക പീഡനം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ ആംബർ ഹെഡ് ഉയർത്തിയത്.

2015ൽ വിവാഹിതരായശേഷം ഒരു മാസം മാത്രം പിന്നിട്ടപ്പോഴാണ് ജോണി‍ ഡെപ്പ് തന്നെ കുപ്പി ഉപയോഗിച്ച് ആക്രമിച്ചതെന്നാണ് മുപ്പത്തിയാറുകാരിയായ ആംബർ ഹെഡിന്റെ ആരോപണം. മാനനഷ്ടക്കേസിൽ തുടർച്ചയായ രണ്ടാം ദിവസവും കോടതിയിൽ മൊഴി നൽകാനെത്തിയ ആംബർ ഹെഡ്, ജോണി ഡെപ്പ് തന്നോടു കാട്ടിയ ക്രൂരതകൾ ഓരോന്നും ഓര്‍ത്തെടുത്ത് വിവരിച്ചു.

2015 മാർച്ചിൽ ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിലായിരുന്ന സമയത്ത് ഡെപ്പ് ശാരീരികമായി ഉപദ്രവിച്ചെന്നും കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ആംബർ ഹെഡ് കോടതിയിൽ മൊഴി നൽകി. ജോണി‍ ഡെപ്പ് മദ്യപിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തർക്കത്തിന്റെ തുടക്കമെന്ന് ആംബർ ഹെഡ് വിവരിച്ചു.

‘‘ഡെപ്പുമായുള്ള തർക്കത്തിനിടെ മദ്യക്കുപ്പിയെടുത്ത് ഞാൻ നിലത്തടിച്ച് പൊട്ടിച്ചു. ഇതിൽ കുപിതനായ ഡെപ്പ് മറ്റൊരു കുപ്പിയെടുത്ത് എനിക്കുനേരെ എറിഞ്ഞു. ഭാഗ്യവശാൽ അത് എന്റെ ദേഹത്തു കൊണ്ടില്ല. ഇതിനിടെ ഒരു കുപ്പിയെടുത്ത് തല്ലിപ്പൊട്ടിച്ച് അത് എന്റെ കഴുത്തിനോടു ചേർത്ത് പിടിച്ച് ഡെപ്പ് ഭീഷണിപ്പെടുത്തി. എന്റെ മുഖം വികൃതമാക്കുമെന്നായിരുന്നു ഒരു ഭീഷണി. ഞാൻ അയാളുടെ ജീവിതം നശിപ്പിച്ചെന്ന് അലറിവിളിച്ചാണ് പൊട്ടിയ കുപ്പി കഴുത്തിനുനേരെ പിടിച്ചത്’ – ആംബർ ഹെഡ് പറഞ്ഞു. മൊഴി നൽകുന്നതിനിടെ പലപ്പോഴും പൊട്ടിക്കരഞ്ഞ ആംബർ ഹെഡ്, ഡെപ്പ് തന്റെ നൈറ്റ് ഗൗൺ വലിച്ചുകീറി കുപ്പികൊണ്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നും വെളിപ്പെടുത്തി.

2018ൽ വാഷിങ്ടൻ പോസ്റ്റിൽ എഴുതിയ ലേഖനത്തിൽ താൻ ഗാർഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് ആംബർ ഹെഡ് എഴുതിയതുമായി ബന്ധപ്പെട്ട് ജോണി ഡെപ്പാണ് 50 മില്യൻ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആദ്യം മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ഈ ലേഖനത്തിൽ ഡെപ്പിന്റെ പേര് പരാമർശിച്ചിരുന്നില്ലെങ്കിലും ഗാർഹിക പീഡനം നടത്തിയെന്ന തരത്തിലുള്ള ആരോപണം മാനഹാനിക്ക് കാരണമായെന്നും കരിയറിൽ വലിയ നഷ്ടങ്ങൾ വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് താരം കേസ് ഫയൽ ചെയ്തത്.

ഇതിനു പിന്നാലെ ജോണി ഡെപ്പിനെതിരെ പരാതിയുമായി ആംബർ ഹെഡും കേസ് ഫയൽ ചെയ്യുകയായിരുന്നു. ഡെപ്പ് തുടർച്ചയായി ശാരീരികമായി ഉപദ്രവിച്ചെന്നു കാണിച്ചു 100 മില്യൻ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ആംബർ ഹെഡിന്റെ പരാതി.

Related Posts

അച്ഛനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച് മകൻ..

Spread the love

അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്താൻ മകന്റെ ശ്രമം.

ഗോപി സുന്ദറും അമൃതയും ഒന്നിക്കുന്നു.?

Spread the love

സംഗീത സംവിധായകൻ ഗോപി സുന്ദറും സ്റ്റാർ സിംഗറിലൂടെയും ബിഗ്‌ബോസിലൂടെയും പ്രശസ്തയായ പിന്നണി ഗായിക അമൃത സുരേഷും ഒന്നിക്കുന്നു.?

ജോ ജോസഫിന്റെ പേരിൽ അശ്‌ളീല വീഡിയോ പ്രചരിപ്പിച്ചു ; കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്..

Spread the love

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിന്റെ പേരില്‍ സോഷ്യല്‍മീഡിയയിലൂടെ അശ്ലീലവീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ലോകരാജ്യങ്ങൾക്ക് ലോകബാങ്കിന്റെ മുന്നറിയിപ്പ്; വരാനിരിക്കുന്നത് മാന്ദ്യത്തിന്റെ ദിനങ്ങൾ.

Spread the love

ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് വിലയിരുത്തി.

സംസ്ഥാനത്ത് രാത്രി വിവിധ ജില്ലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്..

Spread the love

രാത്രി പ്രധാനമായും നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട , മലപ്പുറം , കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ  വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

നായയാവാൻ 12 ലക്ഷം ചിലവഴിച്ച് യുവാവ്..

Spread the love

എനിക്ക് നാൽ കാലികളെ ഇഷ്ടമാണ്. ക്യൂട്ടായവയോട് പ്രത്യേക ഇഷ്ടമുണ്ട്. ഇതൊരു റിയലിസ്റ്റിക് മോഡലായതുകൊണ്ട് തന്നെ ഒരു നായ മതിയെന്ന് തീരുമാനിക്കുകയായിരുന്നു

Leave a Reply

You cannot copy content of this page