കത്തിക്കയറി മുല്ലപ്പൂവില..

Spread the love

തമിഴ്നാട്ടിലും കേരളത്തിലും മെയ് മാസത്തില്‍ വിവാഹങ്ങളുടെ എണ്ണം കൂടിയതോടെ മുല്ലപ്പൂവിന്‍റെ വിലയും കുത്തനെ ഉയര്‍ന്നു.

കിലോയ്ക്ക് 600 രൂപ ഉണ്ടായിരുന്ന മുല്ലപ്പൂ വില ദിവസങ്ങള്‍ക്കുള്ളില്‍ കിലോയ്ക്ക് 1000 രൂപയായി. വരും ദിവസങ്ങളില്‍ വീണ്ടും വില കൂടാനാണ് സാധ്യത എന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്.

കോയമ്പത്തൂരിലെ കേരളത്തിലേക്ക് അടക്കം മുല്ലപ്പൂ കയറ്റി അയക്കുന്ന മാര്‍ക്കറ്റിലെ വ്യാപാരികള്‍ പറയുന്നത്, സാധാരണ ഈ സമയത്ത് കിലോയ്ക്ക് 400 രൂപ നിരക്കിലാണ് വില്‍പ്പന നടന്നിരുന്നത് എന്നാണ്. എന്നാല്‍ വിവാഹങ്ങളും ഉത്സവങ്ങളും കൂടിയതോടെ പൂവിന്‍റെ വിലയും ഉയര്‍ന്നു. കൊവിഡ് കാലത്തിന് ശേഷം ഉത്സവങ്ങളും, വലിയ ആഘോഷത്തോടെയുള്ള വിവാഹങ്ങളും കൂടിയതോടെ മുല്ലപ്പൂവിന് ആവശ്യക്കാരും ഏറിയത് വില്‍പ്പന വര്‍ദ്ധിപ്പിച്ചു.

കൊവിഡിന് മുന്‍പ് മെയ് മാസത്തില്‍ കിലോയ്ക്ക് 700 രൂപവരെ വില്‍പ്പന നടന്നിട്ടുണ്ട്. കൊയമ്പത്തൂരില്‍ നിന്നും മാത്രം 500 കിലോ മുല്ലപ്പൂ കേരളത്തിലേക്ക് അയക്കുന്നുണ്ടെന്നാണ് കണക്ക്. ഓഫ് സീസണുകളില്‍ മുല്ലപ്പൂ കിലോയ്ക്ക് 100വരെ താഴാറുണ്ട്. സത്യമംഗലം ഭാഗത്ത് നിന്നാണ് കൊയമ്പത്തൂരിലേക്ക് പ്രധാനമായും മുല്ലപ്പൂ എത്തുന്നത്.

മെയ് മാസത്തില്‍ തുടര്‍ച്ചയായി മഴയുണ്ടായത് പൂ ഉത്പാദനത്തെ ബാധിച്ചാല്‍ വരും ദിവസങ്ങളില്‍ വീണ്ടും മുല്ലപ്പൂ വില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

അച്ഛനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച് മകൻ..

Spread the love

അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്താൻ മകന്റെ ശ്രമം.

ഗോപി സുന്ദറും അമൃതയും ഒന്നിക്കുന്നു.?

Spread the love

സംഗീത സംവിധായകൻ ഗോപി സുന്ദറും സ്റ്റാർ സിംഗറിലൂടെയും ബിഗ്‌ബോസിലൂടെയും പ്രശസ്തയായ പിന്നണി ഗായിക അമൃത സുരേഷും ഒന്നിക്കുന്നു.?

ജോ ജോസഫിന്റെ പേരിൽ അശ്‌ളീല വീഡിയോ പ്രചരിപ്പിച്ചു ; കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്..

Spread the love

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിന്റെ പേരില്‍ സോഷ്യല്‍മീഡിയയിലൂടെ അശ്ലീലവീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ലോകരാജ്യങ്ങൾക്ക് ലോകബാങ്കിന്റെ മുന്നറിയിപ്പ്; വരാനിരിക്കുന്നത് മാന്ദ്യത്തിന്റെ ദിനങ്ങൾ.

Spread the love

ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് വിലയിരുത്തി.

സംസ്ഥാനത്ത് രാത്രി വിവിധ ജില്ലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്..

Spread the love

രാത്രി പ്രധാനമായും നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട , മലപ്പുറം , കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ  വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

പ്രമുഖ താരങ്ങൾ ഏറ്റുമുട്ടും ; സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ..

Spread the love

സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രഖ്യാപനം നാളെ വൈകിട്ട് 5 ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സമീപ കാലത്തെങ്ങും ഇത്രയും താര ചിത്രങ്ങൾ അവാർഡിന് അണിനിരന്നിട്ടില്ല.

Leave a Reply

You cannot copy content of this page