
തൊടുപുഴ: അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്സ് ഡെവലപ്മെന്റ് അതോറിറ്റിയും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും ചേര്‍ന്ന് ഇടുക്കിയില്‍ നിന്നും യു.കെയിലേക്ക് ചക്ക കയറ്റുമതി ചെയ്യുന്നു.
കേരളത്തിന്റെ തനതുപഴമായ ചക്ക ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് എത്തിക്കുകയെന്ന ശ്രമത്തിന്റെ ആദ്യഘട്ടമായാണ് എ.പി.ഇ.ഡി.എ രംഗത്തെത്തിയിരിക്കുന്നത്. ഏറ്റവും അണുമുകതമായ അന്തരീക്ഷത്തില്‍ വൃത്തിയായി തൊലികളഞ്ഞ ചക്ക ചുളകളാക്കി ഇറക്കുമതി രാജ്യത്തിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വായുകടക്കാത്ത പാക്കറ്റുകളാക്കിയാണ് കയറ്റുമതി ചെയ്യുന്നത്. ചക്കലഭ്യത ഉറപ്പാക്കുന്നത് സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷനാണ്.
ഇവ 14 ദിവസം വരെ കേടുകൂടാതിരിക്കും. ഉഷ്ണമേഖല പഴമായ ചക്കയില്‍ അന്നജം, പ്രോട്ടീനുകള്‍, ധാതുലവണങ്ങള്‍, വൈറ്റമിനുകള്‍, ഫൈറ്റോ കെമിക്കലുകള്‍ എന്നിവ സമൃദ്ധമായി ഉണ്ട്.