സഞ്ജു ചരിത്രം കുറിക്കുമോ? ഐ പി എൽ ഫൈനലിൽ ഇന്ന് രാജസ്ഥാനും ഗുജറാത്തും നേർക്കുനേർ..

Spread the love

ഐ.പി.എൽ 2021 സീസണ് ഇന്ന് തിരശീല വീഴും. കലാശപ്പോരാട്ടത്തിൽ മലയാളിയായ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് ഗുജറാത്ത് ടൈറ്റൻസാണ് എതിരാളികൾ. 2008 ൽ നടന്ന ആദ്യ ഐ.പി.എല്ലിന് ശേഷം ആദ്യമായാണ് രാജസ്ഥാൻ ഫൈനൽ കളിക്കുന്നത്. ആദ്യ സീസണിൽ തന്നെ ഫൈനലിലെത്തിയ ടീമാണ് ഗുജറാത്ത് ടീം. രാത്രി എട്ട് മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

W3Schools.com

15 മത്സരങ്ങളിൽ 11 ജയവുമായിട്ടാണ് ഗുജറാത്ത് ടൈറ്റൻസ് ഫൈനൽ കളിക്കാനെത്തുന്നത്. രണ്ടാം ക്വാളിഫയർ അടക്കം 16 മത്സരങ്ങൾ കളിച്ചപ്പോൾ 10 ജയം നേടിയ ശേഷമാണ് രാജസ്ഥാൻ റോയൽസ് കളിക്കാൻ എത്തുന്നത്. ഇരു ടീമുകളും മുഖാമുഖം വന്ന രണ്ട് മത്സരങ്ങളിലും ഗുജറാത്തിനായിരുന്നു ജയം.

സീസണിലെ ഓറഞ്ച് ക്യാപ് വിന്നറായ ജോസ് ബട്‍ലറിൽ നിന്ന് മറ്റൊരു മികച്ച ഇന്നിങ്സ് കൂടി രാജസ്ഥാൻ പ്രതീക്ഷിക്കുന്നുണ്ട്. ഓപ്പണിങ്ങിൽ യശ്വസി ജൈസ്വാളും മധ്യനിരയിൽ സഞ്ജുവും പടിക്കലും ഹെറ്റ്മെയറും നല്ല ഫോമിലാണ്. ബോളിങ് നിറയിലും നല്ല ആത്മവിശ്വാസം നൽകുന്നുണ്ട്. സാഹ-ഗിൽ ഓപ്പണിങും പിന്നാലെയെത്തുന്ന ക്യാപ്റ്റന്‍ ഹാർദിക് പാണ്ഡ്യയുമാണ് ഗുജറാത്തിന്‍റെ കരുത്ത്. ശേഷം മില്ലറുമുണ്ട്. ഷമിയും റാഷിദും നൽകുന്ന പിന്തുണയും മുതൽക്കൂട്ടാകും.

Related Posts

രണ്ട് വർഷങ്ങൾക്ക് ശേഷം കൊച്ചിയിൽ വീണ്ടും പന്തുരളും

Spread the love

ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസൺ കൊച്ചിയിൽ വമ്പൻ പോരാട്ടത്തോടെ തുടങ്ങും

മലയാളി‍ താരം സഹൽ അബ്ദുൽ സമദിന് മംഗല്യം.

Spread the love

ഇന്ത്യൻ ഫുട്ബാൾ ടീം അംഗവും കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുന്നണിപ്പോരാളിയുമായ മലയാളി‍ താരം സഹൽ അബ്ദുൽ സമദിന് മംഗല്യം.

പ്രഥമ ബധിര ടി-20 ലോകകപ്പ് തിരുവനന്തപുരത്ത്

Spread the love

പ്രഥമ ബധിര ടി-20 ലോകകപ്പിന് തിരുവനന്തപുരം വേദിയാകും.

ലോകകപ്പ് ടീമിൽ ഇനി മുതൽ 26 പേർ

Spread the love

കോവിഡിന് ശേഷമുള്ള പ്രത്യേക സാഹചര്യം മുൻനിർത്തിയും പതിവിൽ നിന്ന് വ്യത്യസ്തമായ മത്സര സമയത്തിന്റെ പശ്ചാത്തലത്തിലാണ് ഫിഫയുടെ തീരുമാനം.

ലോകം കാത്തിരിക്കുന്ന മഹാ മേളക്ക് ഇനി 150 ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം.

Spread the love

01 – ഒന്നിന്‍റെ ഒരുപാട് വിശേഷങ്ങളുണ്ട് ഖത്തർ ലോകകപ്പിന്. അറബ് ലോകം ആദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പ് എന്നതു തന്നെ പ്രഥമമായ ഒന്നാണ്.

ഇന്ത്യ-നേപ്പാൾ ഇന്റർനാഷണൽ റെസ് ലിങ്ങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയവർക്ക് തൃശൂരിൽ സ്വീകരണം നൽകി.

Spread the love

ഈ നേട്ടത്തോടെ 2024 ൽ നടക്കുന്ന സൗത്ത് ഏഷ്യൻ ഗെയിംസിലേക്ക് നാല് പേരും യോഗ്യത നേടി.

Leave a Reply

You cannot copy content of this page