അസനി ചുഴലിക്കാറ്റ്; തീരത്തടിഞ്ഞ് സ്വർണ്ണ രഥം, വൈറലായി വീഡിയോ

Spread the love

ചുഴലിക്കാറ്റിൽ ആന്ധ്രാ തീരത്തടിഞ്ഞ് സ്വർണ്ണ നിറത്തിലുള്ള രഥം. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ സുന്നപ്പള്ളി തീരത്താണ് ചൊവ്വാഴ്ച വൈകുന്നേരം രഥം കണ്ടെത്തിയത്.

മ്യാൻമർ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നാവാൻ സാധ്യതയുള്ള സ്വർണ്ണ നിറത്തിലുള്ള രഥം ഗ്രാമവാസികൾ കെട്ടി കരയ്‌ക്കെത്തിച്ചിട്ടുണ്ട്.

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഒരു ആശ്രമത്തിന്റെ രൂപവുമായി രഥത്തിന് സാമ്യമുണ്ട്. അസനി ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ രഥം ആന്ധ്രാപ്രദേശത്തെ തീരത്തേക്ക് നീങ്ങിയതായി സംശയിക്കുന്നു. ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ ഉയർന്ന വേലിയേറ്റം കാരണം രഥം തീരത്തേക്ക് ഒലിച്ചുപോയതാകാമെന്ന് പ്രാദേശിക നാവികർ പറഞ്ഞു. അയൽ ഗ്രാമങ്ങളിൽ നിന്ന് നിരവധി ആളുകളാണ് സ്വർണ്ണ രഥം കാണാൻ കരയിലേക്ക് ഒഴുകിയെത്തി കൊണ്ടിരിക്കുന്നത്..

https://platform.twitter.com/widgets.js

തെക്കൻ ആൻഡമാൻ കടലിന് മുകളിൽ ആദ്യമായി ന്യൂനമർദം രൂപപ്പെട്ടതിനാൽ, മ്യാൻമർ, തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ ആൻഡമാൻ കടലിനോട് ചേർന്നുള്ള രാജ്യങ്ങളിൽ നിന്നുള്ള തിരമാലകൾ രഥം കൊണ്ടുവന്നിരിക്കാം. എന്നാൽ, ഇത് ഏതെങ്കിലും വിദേശ രാജ്യത്ത് നിന്ന് വന്നതല്ലെന്നാണ് ശാന്തബൊമ്മാലി തഹസിൽദാർ ജെ ചലമയ്യുടെ അഭിപ്രായം.

ഇന്ത്യൻ തീരത്ത് എവിടെയെങ്കിലും സിനിമയുടെ ചിത്രീകരണത്തിന് രഥം ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നു. ആൻഡമാൻ കടലിനോട് ചേർന്നുള്ള പ്രദേശത്ത് നിന്നും രഥം കടൽ കൊണ്ട് വന്നതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Related Posts

അഞ്ച് മിനുട്ടുകൾക്കിടെ മൂന്ന് ഗോൾ ; ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടി മാഞ്ചസ്റ്റർ സിറ്റി..

Spread the love

നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നിലനിര്‍ത്തി. ലീഗിലെ അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്

ഗുരുവായൂരിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി..

Spread the love

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചനാംകുളങ്ങര ക്ഷേത്രത്തിന് സമീപം രായിമരക്കാർ വീട്ടിൽ ഷാജിയുടെ മകൻ ഫർഹാൻ(19)നെയാണ് ഇന്ന് വൈകീട്ട് 3 മണിയോടെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു..

Spread the love

ബന്ധുവായ തുണ്ടത്തിൽ ജയൻ്റെ
വീട്ടിലേക്ക് വിരുന്നിന് പോയത്. വീടിനടുത്തുള്ള ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ മുങ്ങി മരിക്കുകയായിരുന്നു.

പശുവിനെക്കുറിച്ചുള്ള പരാമർശം ; വിശദീകരണവുമായി നിഖില വിമൽ..

Spread the love

ഒരു കാര്യത്തില്‍ അഭിപ്രായം പറയണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണെന്നും ആ സമയത്ത് അത് പറയാന്‍ തോന്നി പറയുകയായിരുന്നുവെന്നും നിഖില വിമൽ കൂട്ടിച്ചേര്‍ത്തു

കെഎസ്ആർടിസി ബസിനുള്ളിൽ നഗ്‍നതാപ്രദർശനം ; ഇറക്കിവിട്ട കോൺഗ്രസ് പ്രവർത്തകൻ ബസിന് കല്ലെറിഞ്ഞു..

Spread the love

കെഎസ്ആർടിസി ബസിനുള്ളിൽ നഗ്നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് ഇറക്കിവിട്ടയാൾ മറ്റൊരു വാഹനത്തിലെത്തി ബസിന് കല്ലെറിഞ്ഞു

പിതാവ് മറ്റൊരു വിവാഹം കഴിക്കുന്നതിനെ ചൊല്ലി തർക്കം ; വീട് അടിച്ച് തകർത്ത് കോഴികളെ മോഷ്ടിച്ച് മകൻ..

Spread the love

വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്ത സംഘം 45000 രൂപ അപഹരിച്ചതായും വസ്ത്രങ്ങളും അഞ്ച് നാടന്‍ കോഴികളെ മോഷ്ടിച്ചതായും മനോഹരന്‍ നല്‍കിയ പരാതിയിലുണ്ട്.

Leave a Reply

You cannot copy content of this page