ബലാത്സംഗ കേസ്; ‘അമ്മ’യിൽ തർക്കം രൂക്ഷം, നടി മാല പാർവതി രാജിവെച്ചു

Spread the love

നടിയെ ബലാത്സംഗ ചെയ്ത കേസിൽ പ്രതിയായ വിജയ്ബാബുവിനെതിരെയുള്ള നടപടിയെടുക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് മലയാള ചലച്ചിത്രപ്രവർത്തക സംഘടനയായ ‘അമ്മ’യിൽ രൂക്ഷ തർക്കവും രാജിയും. സംഘടനയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും നടി മാല പാർവതി രാജി വെച്ചു. മറ്റ് സമിതി അംഗങ്ങൾക്കും വിഷയത്തിൽ പ്രതിഷേധമുണ്ട്.

ശ്വേതാ മേനോൻ അധ്യക്ഷയായ സമിതി ഏപ്രിൽ 30 ന് തന്നെ വിജയ് ബാബുവിനെ പുറത്താക്കാൻ സംഘടനയോട് ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇന്നലെ ചേർന്ന യോഗത്തിൽ ഇത് തള്ളുകയും ശുപാർശ നൽകിയ സമിതി അംഗങ്ങൾക്കെതിരെ പോലും അമ്മ ഭാരവാഹികൾ വിമർശനമുന്നയിച്ചതോടെയാണ് കടുത്ത പ്രധിഷേധം ഉയര്‍ന്നത്.

നടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് കേസെടുത്ത വിജയ് ബാബുവിനെതിരെ നടപടിക്കായി സമിതി വാദിച്ചു. അമ്മയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ നടനെ സസ്പെൻഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യപ്പെട്ടത്. എന്നാൽ ഇപ്പോൾ നടപടിയെടുത്താൽ നടൻ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് തിരിച്ചടിയാകുമെന്നായിരുന്നു വിജയ് ബാബുവിനെ അനുകൂലിക്കുന്നവരുടെ മറുവാദം.

അവസാനം ഏറെനേരം നീണ്ടുനിന്ന ചർച്ചയ്ക്ക് ശേഷം നടപടികൾ ഒന്നും കൈക്കൊള്ളാതെ വിജയ് ബാബു സംഘടനയ്ക്ക് നൽകിയ മറുപടി പ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനമെടുക്കുകയായിരുന്നു. പീഡന പരാതിയിൽ നിരപരാധിത്വം തെളിയും വരെ തന്നെ മാറ്റി നിര്‍ത്തണമെന്ന് നടൻ തന്നെ അമ്മയ്ക്ക് മെയില്‍ അയക്കുകയായിരുന്നു. ഈ മറുപടിയിലാണ് ഇന്നു ചേര്‍ന്ന അമ്മ നിര്‍വാഹക സമിതി യോഗത്തിൽ തീരുമാനമെടുത്തത്.

സംഘടനയുടെ ഉൾക്കൊള്ളാൻ ആകാത്ത തീരുമാനത്തെ തുടർന്ന് അംഗങ്ങൾക്കിടയിൽ കടുത്ത തർക്കവും പൊട്ടിത്തെറിയും രാജിയും ഉണ്ടായി. കൂടുതൽ താരങ്ങൾ സംഭവത്തിൽ പ്രതിഷേധിച്ച് ഉടൻ രംഗത്തു വരുമെന്നാണ് സൂചന.

Related Posts

പ്രവാസികൾ ശ്രദ്ധിക്കുക ; മരുന്നുകൾ കൊണ്ടുവരുന്നവർക്ക് മുന്നറിയിപ്പ്

Spread the love

യാത്രക്കാര്‍ കുറിപ്പടികളില്ലാതെ വിവിധ മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

പൊലീസ് സ്റ്റേഷനിലെത്തി പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു ; യുവാവിന് ദാരുണാന്ത്യം

Spread the love

സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരും അഭിഭാഷകരും ഏറെ പരിശ്രമിച്ചാണ് തീ അണച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഷൈജുവിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ചാവക്കാട് നഗരത്തിൽ ജൂൺ ഒന്ന് മുതൽ ഗതാഗത പരിഷ്ക്കരണം; പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനാണ് തീരുമാനം.

Spread the love

നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനയുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് തൃശ്ശൂര്‍  ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ അറിയിച്ചിരുന്നു.

എസ്എസ്എൽസി പരീക്ഷ ഫലം ഉടൻ..

Spread the love

പരീക്ഷാഫലം ജൂൺ 15 നകം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വ്യക്തമാക്കി

സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ വീണു..

Spread the love

Spread the loveകൊല്ലം: കൊല്ലം പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ അകപ്പെട്ടു. ഇതില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടമുണ്ടായത്. കല്ലടയാര്‍ തീരത്തേക്ക് സെല്‍ഫിയെടുക്കുന്നതിനായാണ്…

കെജിഎഫ് കണ്ട് റോക്കി ഭായ്‌യെ അനുകരിച്ച 15കാരൻ ആശുപത്രിയിൽ..

Spread the love

ആവേശഭരിതനായി പതിനഞ്ചുകാരൻ സിഗരറ്റ് വലിക്കാൻ തുടങ്ങിയത്. പിന്നീട് തൊണ്ട വേദന, ചുമ ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടതോടെ ഹൈദരാബാദിലെ സെഞ്ചുറി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

Leave a Reply

You cannot copy content of this page