ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഹിജാബ് വിവാദം ; വിദ്യാർത്ഥിനികളെ തിരിച്ചയച്ചു..

Spread the love

മംഗളൂരു: കർണാടകയിൽ ഇടവേളക്ക് ശേഷം വീണ്ടും ഹിജാബ് വിവാദം.  യൂണിഫോം നിർബന്ധമാക്കണമെന്ന് മംഗളൂരു സർവകലാശാല നിർദേശം പുറപ്പെടുവിച്ചതിന് പിന്നാലെ, ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ ക്ലാസിൽ കയറ്റാതെ തിരിച്ചയച്ചു.

മംഗളൂരു സർവകലാശാലയിലെ വിസി, പ്രിൻസിപ്പൽ, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവരുമായി കോളേജ് ഡെവലപ്‌മെന്റ് കൗൺസിൽ വെള്ളിയാഴ്ച ചേർന്ന യോഗത്തിലാണ് മാർച്ച് 15 ലെ കർണാടക ഹൈക്കോടതിയുടെ വിധി പ്രകാരം ക്ലാസ് മുറികളിൽ ഹിജാബ് അനുവദിക്കില്ലെന്ന് തീരുമാനിച്ചത്.

W3Schools.com

മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ ഡ്രസ് കോഡ് ബാധിക്കില്ലെന്ന് വി സി സുബ്രഹ്മണ്യ യദപ്പാടിത്തയ വാർത്താസമ്മേളനത്തിൽ ഉറപ്പുനൽകിയിരുന്നു. എന്നാൽ ശനിയാഴ്ച ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ തിരിച്ചയച്ചു. വിദ്യാർഥികളുമായി പ്രിൻസിപ്പൽ സംസാരിക്കുന്ന വീഡിയോയും പ്രചരിച്ചു.  കോളേജ് പ്രിൻസിപ്പൽ അനുസൂയ റായി പെൺകുട്ടികളുമായി സംസാരിക്കുകയും ഹിജാബ് ധരിക്കാതെ ക്ലാസുകളിൽ ഇരിക്കണമെന്ന് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും രംഗത്തെത്തി.

ഹൈക്കോടതി വിധിയും സർക്കാരിന്റെ ഉത്തരവുകളും എല്ലാവരും അനുസരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹിജാബ് വിവാദം സൃഷ്ടിക്കേണ്ട ആവശ്യമില്ല. എല്ലാവരും കോടതി വിധിയും സർക്കാരിന്റെ ഉത്തരവും പാലിക്കണം. കോടതി ഉത്തരവ് പാലിക്കണം എന്നതാണ് സിൻഡിക്കേറ്റിന്റെ തീരുമാനം. വിദ്യാർത്ഥികൾക്ക് പഠനമാണ് പ്രധാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Related Posts

പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 11മുതല്‍ അപേക്ഷിക്കാം

Spread the love

പ്ലസ് വണ്‍ പ്രവേശന ജൂലൈ 11മുതല്‍ അപേക്ഷിക്കാം

തീവ്ര മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ..

Spread the love

കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും കാസർകോട് ജില്ലയിലെ അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ,

സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 16കാരിയെ കാണ്മാനില്ല..

Spread the love

കൂട്ടി സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി വിട്ടിൽ നിന്നും പോയതാണ്

ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു..

Spread the love

മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവക്കുന്നത്.

അത്രമേൽ ഹൃദ്യം ഈ മുഹൂർത്തം; മുത്തച്ഛനെ കാണാൻ വിവാഹവേഷത്തിൽ കൊച്ചുമകൾ എത്തി..

Spread the love

പേരക്കുട്ടിയുടെ വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാതെ പോയ മുത്തച്ഛനെ അദ്ദേഹത്തിനടുത്തു പോയി സന്ദർശിച്ചിരിക്കുന്ന പേരക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേക്ക് റിമാൻഡിൽ..

Spread the love

നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page