‘രാജ്യത്തിന്റെ ധീരപുത്രന്‍’; സവര്‍ക്കറുടെ ജന്മദിനത്തിന്റെ സോഷ്യൽമീഡിയ പോസ്റ്ററുമായി ഹാര്‍ദ്ദിക് പട്ടേല്‍.

Spread the love

ആര്‍എസ്എസ് സൈദ്ധാന്തികന്‍ വിഡി സവര്‍ക്കറുടെ ജന്മദിനത്തില്‍ സാമൂഹിക മാധ്യമ പോസ്റ്റുമായി ഹാര്‍ദ്ദിക് പട്ടേല്‍ രംഗത്ത്.

W3Schools.com

“രാജ്യത്തിന്റെ ധീരപുത്രനും അടിയുറച്ച ദേശീയ വാദിയും ചിന്തകനുമായ വിനായക് ദാമോദര്‍ ‘വീര്‍’ സവര്‍ക്കറെ ജന്മദിനത്തില്‍ ഓര്‍ക്കുന്നു” എന്നായിരുന്നു ഇദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ആയിരിക്കെ നേതൃത്വവുമായുള്ള തർക്കത്തെ തുടർന്ന് ഹാര്‍ദ്ദിക് പട്ടേൽ കോണ്‍ഗ്രസ് ബന്ധം വിട്ടിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഗുജറാത്ത് കോണ്‍ഗ്രസ് ഘടകത്തിലെ ചേരിപ്പോരിനെക്കുറിച്ച് പാര്‍ട്ടി വിടും മുമ്പ് അദ്ദേഹം തുടര്‍ച്ചയായി പരാതിപ്പെട്ടിരുന്നു.

പാര്‍ട്ടിയുടെ അധ്യക്ഷനായിട്ട് പോലും തന്നെ പാര്‍ട്ടി പരിഗണിക്കാറില്ല, നിര്‍ണായ തീരുമാനങ്ങള്‍ അറിയിക്കാറില്ലെന്നും ഹാര്‍ദിക് പട്ടേൽ പരാതിപ്പെട്ടിരുന്നു.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ പാട്ടീദാര്‍ സമര നേതാവ് കൂടിയായിരുന്ന ഹര്‍ദ്ദിക്ക് കോണ്‍ഗ്രസ് വിട്ടത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സര രംഗത്തുണ്ടാവുമെന്നും ഹാര്‍ദിക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹാര്‍ദ്ദിക് മറ്റ് പാര്‍ട്ടികളില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് മറ്റ് സ്ഥിരീകരണം ഇല്ലെങ്കിലും പരസ്യമായി തന്നെ വിഡി സവര്‍ക്കറിനെ അനുകൂലിച്ച് രംഗത്തെത്തിയത് അദ്ദേഹം ബിജെപിയിലേക്കാണ് പോകുന്നതെന്ന നിലപാടിലാണ് രാഷ്ട്രീയ നിരീക്ഷകർ.

Related Posts

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടി ഷൈൻ ടോം ചാക്കോ..

Spread the love

പുറകെ കൂടിയ മാധ്യമപ്രവർത്തകർ അത് മറ്റാരുമല്ല ചിത്രത്തിലെ നായകൻ ഷൈൻ ടോം ചാക്കോ തന്നെയാണെന്ന് മനസ്സിലാക്കുകയായിരുന്നു.

തനിക്ക് രാഷ്ട്രീയം ഇല്ലന്നും സുന്നി മാത്രം ആണെന്നും കാന്തപുരം.

Spread the love

”എനിക്ക് രാഷ്ട്രീയമില്ല, ഞാൻ സുന്നി മാത്രമാണ്. സ്വാദിഖലി ശിഹാബ് തങ്ങളുടെ പിതാവ് പൂക്കോയ തങ്ങളുടെ കാലത്താണ് ഞാൻ സുന്നി യുവജന സംഘം ജനറൽ സെക്രട്ടറി ആയത്.

പ്ലസ്‌ വൺ വിദ്യാർത്ഥികൾക്ക് ആശ്വാസം ; പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി..

Spread the love

ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. സ്‌കൂളുകളില്‍ പ്രത്യേക പി.ടി.എ യോഗം ചേര്‍ന്ന് അഭിപ്രായം സ്വരൂപിക്കുമെന്നും മന്ത്രി പറഞ്ഞു.

നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം..

Spread the love

ഇഗ്ലീഷ് വാക്കുകൾ പറയാത്തതിന് നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം

മലപ്പുറത്ത് ശൈശവ വിവാഹത്തിന് ശ്രമം ; തടഞ്ഞ് അധികൃതർ..

Spread the love

ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും നിയമവശങ്ങള്‍ ബോധവത്കരിക്കുകയും ചെയ്തു.

തൃശൂർ ജില്ലയിൽ ജൂൺ 30ന് ഹർത്താൽ..

Spread the love

രാവിലെ 6 മുതൽ 6 വരെയാണ്‌ ഹർത്താൽ

Leave a Reply

You cannot copy content of this page