
ബാംഗ്ലൂർ : പണമിടപാടുകള്‍ നടത്തുന്ന സ്ഥാപനമായ റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു. സോഫ്റ്റ് വെയറില്‍ കൃത്രിമം കാണിച്ച് ഉപഭോക്താക്കളുടെ കൈയ്യില്‍നിന്നും പണം തട്ടിയെടുത്തെന്നാണ് ആരോപണം.റാസോപേ സൈബര്‍ ക്രൈം സെല്ലിന് പരാതി കൊടുത്തിട്ടുണ്ട് .
പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച് വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്. തുടര്‍ന്ന് മാര്‍ച്ച് 6 മുതല്‍ മെയ് 13 വരെ നടത്തിയ 831 ഇടപാടുകളില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തുകയായിരുന്നു. ഇടപാടിന്‍റെ അംഗീകാരത്തിലും നടപടിക്രമങ്ങളിലും കൃത്രിമം കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് അഭിഷേക് ചുണ്ടിക്കാട്ടി. തട്ടിപ്പ് കണ്ടെത്തിയുടനെ കമ്പനി ഉപഭോക്താക്കളെ വിവരമറിയിക്കുകയും സെറ്റില്‍മെന്റുകള്‍ നല്‍കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
തട്ടിപ്പ് നടത്തിയ ഇടപാടുകള്‍ നടന്ന തീയതി, സമയം, ഐ.പി വിലാസം തുടങ്ങിയ വിശദാംശങ്ങളും മറ്റ് പ്രസക്തമായ വിവരങ്ങളും അന്വേഷണത്തിനായി പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.