
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കൂടിയിരിക്കുന്നത്. ഒരു പവന്റെ ഇന്നത്തെ വില 38,280 രൂപയും ഗ്രാമിന് 4785 രൂപയുമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. 38,200 രൂപയും ഗ്രാമിന് 4775 രൂപയുമായിരുന്നു ഇന്നലെ വില.