
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് 20 പേർ വെന്തു മരിച്ചു. ഇന്ന് വൈകീട്ടോടെ ഡൽഹി മുണ്ട്ക മെട്രോ റെയിൽ സ്റ്റേഷന് സമീപത്തെ മൂന്നു നില വാണിജ്യ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
#WATCH | Delhi: Fire breaks out in a building near pillar no 544, Mundka metro station. 24 fire tenders have been rushed to the site. Details awaited. pic.twitter.com/XOnnhFRpEj
— ANI (@ANI) May 13, 2022
ഒന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന സി.സി.ടിവി നിർമാണ കമ്പനിയിലാണ് ആദ്യം തീ പിടിച്ചത്. തുടർന്ന് മറ്റ് നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു.
24 അഗ്നിശമന യൂനിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഡൽഹി ഫയർ ഡയറക്ടർ അതുൽ ഗാർഗ് മാധ്യമങ്ങളോട് പറഞ്ഞു. നിരവധി കമ്പനികളുടെ ഓഫീസുകൾ കെട്ടിടത്തിന്‍റെ വിവിധ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്