മസ്കത്ത്: ഒമാൻ സ്വദേശിയ മര്‍ദിച്ച കുറ്റത്തിന് പ്രവാസിയെ പൊലീസ് പിടികൂടി . മര്‍ദന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായതിന് പിന്നാലെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പെട്ടത് .
പിന്നീട് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയായിരുന്നു .
ഒരു ഒമാന്‍ പൗരനെ പ്രവാസി മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ടുവെന്നും തുടര്‍ന്ന് പ്രവാസിയെ അറസ്റ്റ് ചെയ്തെന്നുമാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന. പ്രതിക്കെതിരെ തുടര്‍ നിയമ നടപടികള്‍ സ്വീകരിച്ചുവരുന്നതായും പൊലീസ് വ്യക്തമാക്കി . പിടിയിലായ പ്രവാസിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടില്ല.