
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞ് ആള്‍മാറാട്ടം നടത്തിയ യുവാവ് അറസ്റ്റില്‍. പൂന്തുറ സ്വദേശി നിഖിലിനെയാണ് ന മെഡിക്കല്‍ കേളേജ് പോലീസ് അറസ്റ്റ് ചെയ്തത്.
രോഗിയുടെ സഹായത്തിനെത്തിയ നിഖില്‍ ഡോക്ടറാണെന്ന് പറഞ്ഞ് തെറ്റദ്ധരിപ്പിച്ച ശേഷം സ്റ്റെതസ്കോപ്പും ധരിച്ച് രോഗികളെ പരിശോധന നടത്തുകയായിരുന്നു. ഇയാളുടെ പ്രവര്‍ത്തിയില്‍ ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നുകയും പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് എത്തി പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ വ്യാജ ഡോക്ട്ര് ആണെന്ന് മനസ്സിലായി.
ഡ്യൂട്ടി ഡോക്ടറുടെ മെഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
പിടിയിലായ പ്രതിയെകുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. അറസ്റ്റിന് പിന്നാലെ മുട്ടു വേദനയുമായെത്തിയ ആൾക്ക് വ്യാജ ഡോക്ടർ എയ്ഡ്സ് ആണെന്ന് പറഞ്ഞ് 4.8 ലക്ഷം രൂപ തട്ടിയെന്ന പരാതിയുമായി യുവാവ് രംഗത്തെത്തി. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയാണ് പരാതി നൽകിയത്.
മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി.ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്സഡിയില്‍ എടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.