തൃശ്ശൂർ പൂരം; പൂര വിളമ്പരത്തിന് ഡമ്മി ആനെയെയിറക്കി കോർപ്പറേഷൻ, വൻ പ്രതിഷേധം

Spread the love

ആദ്യമായാണ് തൃശൂര്‍ കോര്‍പ്പറേഷന്‍റെ പൂര വിളബംരം നടക്കുന്നത്. കോര്‍പ്പറേഷന്‍റെ നൂറാം വാര്‍ഷികാഘോഷം കൂടി പരിഗണിച്ചായിരുന്നു പരിപാടി. ഇനിയെല്ലാക്കൊല്ലവും വിളംബരം നടത്താനാണ് തീരുമാനം. തലപ്പൊക്കമുള്ള ആനകളെയിറക്കുമെന്നായിരുന്നു കോർപ്പറേഷൻ പറഞ്ഞിരുന്നത്. പക്ഷെ അനുമതി കിട്ടിയില്ല. ഇതോടെയാണ് ഡമ്മിയാനയെ ഇറക്കേണ്ടി വന്നത്.

ആഘോഷം തുടങ്ങുന്നതിന് മുമ്പ് കോര്‍പ്പറേഷനിലേക്ക് ചെമ്പുക്കാവ് വിജയ കണ്ണന്‍ എത്തി. എന്നാൽ വന്ന വഴി ആന പുറത്തേക്ക് നടന്നു പോയി. പിന്നാലെ പെട്ടിയോട്ടോയില്‍ ഡമ്മിയാനയുമെത്തി. ഇറക്കി നിര്‍ത്തി നെറ്റിപ്പട്ടം കെട്ടിയപ്പോഴേക്കും മേളവും തുടങ്ങി.

കോര്‍പ്പറേഷന്‍ പൂരത്തിന് വിളംബര ജാഥയും സദ്യയും ഒരുക്കിയിരുന്നു. ആഘോഷത്തില്‍ നിന്ന് പക്ഷെ പ്രതിപക്ഷം വിട്ടു നിന്നിരുന്നു. പത്തുദിവസമായി മേയറുടെ ചേബറിന് മുന്നില്‍ നടത്തിവരുന്ന കുടിവെള്ളത്തിനായുള്ള സമരത്തിലായിരുന്നു പ്രതിപക്ഷം.

ഡമ്മിയാനയെ ഇറക്കി തൃശൂർക്കാരെ അപമാനിച്ചെന്നാണ് പ്രതിപക്ഷ ആക്ഷേപം. ജീവനക്കാര്‍ പൂരാഘോഷത്തിരക്കിലായതിനാല്‍ പൊതുകാര്യങ്ങള്‍ താളം തെറ്റിയെന്ന ആരോപണവും പ്രതിപക്ഷമുയര്‍ത്തി.

Related Posts

പാത ഇരട്ടിപ്പിക്കൽ, ട്രെയിന്‍ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങൽ, പ്രധാന ട്രെയിനുകൾ റദ്ദാക്കി

Spread the love

പരുശുറാം എക്സ്‌പ്രസ് മെയ് 21 മുതൽ 28 വരെ 9 ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

പൊന്നാനിയിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു ; നാളെ ഓട്ടോ പണിമുടക്ക്..

Spread the love

തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

സംസ്ഥാനത്ത് വന്‍ ലഹരിമരുന്നുവേട്ട; പിടിച്ചത് 1526 കോടിയുടെ 220കിലോ ഹെറോയിന്‍..

Spread the love

ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്.

ഹെൽമറ്റ് വെറുതെയെടുത്ത് തലയിൽ വെച്ചാൽ പോര ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലേൽ ഇനി 2000 രൂപ പിഴ..

Spread the love

ഹെല്‍മറ്റ് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുന്നത് സാധാരണമാണ്. എന്നാല്‍ ഹെല്‍മറ്റിന്റെ സ്ട്രാപ്പ് കെട്ടാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതും ഇതുമൂലം അപകടങ്ങള്‍ വര്‍ധിക്കുന്നതും കണക്കിലെടുത്താണ് പുതിയ പരിഷ്‌കാരം.

Leave a Reply

You cannot copy content of this page