റിഫ മെഹ്നുവിന്റെ മരണം ; നിർണായക വെളിപ്പെടുത്തൽ..

Spread the love

കോഴിക്കോട്: വ്ലോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭർത്താവ് മെഹനാസിനെതിരെ വെളിപ്പെടുത്തലുമായി അഭിഭാഷകൻ രംഗത്ത്. വിവാഹത്തിന് മുമ്പും റിഫയെ മെഹ്നാസ് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ പി റഫ്താസ് പറഞ്ഞു. ദുബായിൽ നിന്ന് കിട്ടിയ സർക്കാർ രേഖകളിൽ റിഫയുടെ മൃതദേഹത്തിൽ കഴുത്തിന്റെ ഭാഗത്ത് പാടുകൾ കാണപ്പെടുന്നുവെന്ന് രേഖപ്പെടുത്തിയിരുന്നതായി അഭിഭാഷകൻ റഫ്താസ് വെളിപ്പെടുത്തി.

റിഫയുടെ മരണത്തിൽ ദുരൂഹതയുണ്ട് എന്നാണ് അഭിഭാഷകനും പറയുന്നത്. റിഫ മരിച്ച ഉടൻ തന്നെ കരഞ്ഞു കൊണ്ട് ഭർത്താവ് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തത് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ആരോപണം.

റിഫയുടെ സഹോദരനും ബന്ധുക്കളും ദുബായിലുണ്ട്. റിഫ ഒരു പൊട്ടത്തരം ചെയ്തു, അവൾ ആശുപത്രിയിലാണ് എന്നാണ് മരണത്തിന് പിന്നാലെ മെഹ്നാസ് സഹോദരനോട് പറഞ്ഞത്. എന്നാൽ സഹോദരൻ എത്തിയപ്പോൾ കാണുന്നത് എല്ലാം കഴിഞ്ഞ് ആംബുലൻസിൽ കയറ്റുന്നതാണ്.

പറയുന്ന കാരണങ്ങളൊന്നും വിശ്വസനീയമല്ല. സമയത്തിലും വ്യത്യാസമുണ്ട്. റിഫ മരിച്ച് മൂന്നാം ദിവസം തിരിച്ചു പോയ ഭർത്താവ് പിന്നീട് ബന്ധുക്കളുമായിട്ട് ബന്ധപ്പെട്ടിട്ടില്ല. സ്വന്തം കുട്ടിയെ പോലും കാണാൻ വന്നിട്ടില്ല. റിഫയുടെ ഫോൺ ഇപ്പോഴും മിസ്സിങ്ങാണ്. അത് മെഹ്നാസിന്റെ കൈയിലാണെന്ന് അഭിഭാഷകൻ പറഞ്ഞു.

കല്യാണത്തിന് മുമ്പ് തന്നെ റിഫയെ മെഹ്നാസ് ഉപദ്രവിച്ചിരുന്നു. സുഹൃത്തുമായി സംസാരിച്ചു എന്ന് പറഞ്ഞ് മാളിൽ വെച്ച് റിഫയുടെ മുഖത്തടിച്ചിട്ടുണ്ട്. ഇരുമ്പ് വടികൊണ്ട് കാലിന് പൊട്ടലുണ്ടാക്കിയിട്ടുണ്ടെന്ന് റിഫയുടെ പിതാവ് പറഞ്ഞിട്ടുണ്ടെന്നും അഭിഭാഷകൻ വെളിപ്പെടുത്തി.

കേസിൽ പ്രധാന ദൃക്സാക്ഷിയായ റൂം ഷെയർ ചെയ്തിരുന്ന സുഹൃത്ത് ഇപ്പോൾ മിസ്സിങ്ങാണ്. അയാൾ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്യുന്നില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

പൊന്നാനിയിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു ; നാളെ ഓട്ടോ പണിമുടക്ക്..

Spread the love

തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

സംസ്ഥാനത്ത് വന്‍ ലഹരിമരുന്നുവേട്ട; പിടിച്ചത് 1526 കോടിയുടെ 220കിലോ ഹെറോയിന്‍..

Spread the love

ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്.

ഹെൽമറ്റ് വെറുതെയെടുത്ത് തലയിൽ വെച്ചാൽ പോര ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലേൽ ഇനി 2000 രൂപ പിഴ..

Spread the love

ഹെല്‍മറ്റ് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുന്നത് സാധാരണമാണ്. എന്നാല്‍ ഹെല്‍മറ്റിന്റെ സ്ട്രാപ്പ് കെട്ടാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതും ഇതുമൂലം അപകടങ്ങള്‍ വര്‍ധിക്കുന്നതും കണക്കിലെടുത്താണ് പുതിയ പരിഷ്‌കാരം.

പ്രാണി കടിച്ചതിനു പിന്നാലെ തലവേദനയും ഛർദ്ദിയും വയറിളക്കവും; മലപ്പുറത്ത് 19ക്കാരിക്ക് ചെള്ളുപനി..

Spread the love

പ്രാണി കടിച്ച് മൂന്നു ദിവസം കഴിഞ്ഞപ്പോൾ വിദ്യാർഥിനിക്ക് പനിയും തലവേദനയും ഛർദ്ദിയും വയറിളക്കവും ശരീരവേദനയും വന്നു.

Leave a Reply

You cannot copy content of this page