തൃക്കാക്കരയില്‍ കോണ്‍ഗ്രസ്-ട്വന്റി-20 കൂട്ടുകെട്ട്

Spread the love

തൃക്കാക്കരയില്‍ ട്വന്റി-20യെ ഒപ്പം നിര്‍ത്താൻ കോണ്‍ഗ്രസ്. കോൺഗ്രസിന്റെ നീക്കങ്ങള്‍ ഫലം കണ്ടേക്കുമെന്ന് സൂചന. പരസ്യ പിന്തുണ തേടി കെ പി സി സി അധ്യക്ഷന്‍ സുധാകരന്‍ തന്നെ രംഗത്ത് എത്തിയ സാഹചര്യത്തിലാണ് തീരുമാനം.

എന്നാല്‍ ട്വന്റി-20-കോണ്‍ഗ്രസ് സൗഹൃദം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ഇടതു നേതൃത്വത്തിന്റെ വിലയിരുത്തല്‍.

അതേസമയം, തൃക്കാക്കരയില്‍ പ്രചരണത്തിനായി ഇടതു മുന്നണി രംഗത്ത് ഇറക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്. ഈ തീരുമാനത്തിനും മണിക്കൂറുകള്‍ക്ക് മുന്‍പാണ് രാഷ്ട്രീയ വൈര്യം മറന്ന് ട്വന്റി-20യെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയത്. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ തന്നെയാണ് ട്വന്റി-20യുമായി സൗഹൃദത്തിന് കോണ്‍ഗ്രസ് തയ്യാറാണെന്ന് ആദ്യം നിലപാട് വ്യക്തമാക്കിയത്. ട്വന്റി-20യെ ഒപ്പം നിര്‍ത്താനുള്ള തീരുമാനം എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കളുടെ നീരസങ്ങളെ പോലും അവഗണിച്ചാണ് നേതൃത്വം കൈക്കൊണ്ടിട്ടുള്ളത്.

തൃക്കാക്കരയില്‍ വിജയിക്കാന്‍ ട്വന്റി-20 വോട്ടുകള്‍ തേടുന്നതില്‍ തെറ്റില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാടും. കെ പി സി സി അധ്യക്ഷന്‍ തന്നെ പരസ്യമായി പിന്തുണ തേടിയ സാഹചര്യത്തില്‍ തൃക്കാക്കരയില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാനുള്ള തീരുമാനം ട്വന്റി-20 കൈക്കൊണ്ടേക്കും.

എന്നാല്‍ ട്വന്റി-20യുമായുള്ള കോണ്‍ഗ്രസ് ചങ്ങാത്തം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇടതു കേന്ദ്രങ്ങള്‍. പരാജയം ഉറപ്പായ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വൈര്യം മറന്ന് പുതിയ ബന്ധങ്ങള്‍ തേടുന്നതെന്നാണ് ഇടതു നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ – ട്വന്റി-20 സൗഹൃദം വരും ദിവസങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വലിയ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ഇടയാകുമെന്നതില്‍ സംശയമില്ല.

Related Posts

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറക്കും; ജാഗ്രതാ നിർദേശം

Spread the love

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

പാത ഇരട്ടിപ്പിക്കൽ, ട്രെയിന്‍ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങൾ, പ്രധാന ട്രെയിനുകൾ റദ്ദാക്കി

Spread the love

പരുശുറാം എക്സ്‌പ്രസ് മെയ് 21 മുതൽ 28 വരെ 9 ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

പൊന്നാനിയിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു ; നാളെ ഓട്ടോ പണിമുടക്ക്..

Spread the love

തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

സംസ്ഥാനത്ത് വന്‍ ലഹരിമരുന്നുവേട്ട; പിടിച്ചത് 1526 കോടിയുടെ 220കിലോ ഹെറോയിന്‍..

Spread the love

ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്.

Leave a Reply

You cannot copy content of this page