
കോൺഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ദു മൂസേവാല (28) അക്രമികളുടെ വെടിയേറ്റു മരിച്ചു. പഞ്ചാബിലെ മാൻസ ജില്ലയിൽ വച്ചാണ് വെടിയേറ്റത്. വെടിവയ്പ്പിനിടെ മറ്റ് രണ്ട് പേർക്ക് പരുക്കേറ്റു. സിദ്ദുവിന്റെ സുരക്ഷാ പഞ്ചാബ് സർക്കാർ ശനിയാഴ്ച പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം.
The murder of Shri Sidhu Moose Wala, Congress candidate from Punjab & a talented musician, has come as a terrible shock to the Congress party & the entire nation.
Our deepest condolences to his family, fans & friends.
We stand united & undeterred, at this time of extreme grief. pic.twitter.com/v6BcLCJk4r
— Congress (@INCIndia) May 29, 2022
സിദ്ദു ഉൾപ്പെടെ 424 പേരുടെ സുരക്ഷയാണ് സർക്കാർ പിൻവലിച്ചത്. സിദ്ദുവും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും മാൻസയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. സിദ്ദുവിനു നേരേ അക്രമികൾ 30 റൗണ്ട് വെടിയുതിർത്തെന്നാണ് വിവരം. വെടിയുതിർത്തവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബറിലാണ് സിദ്ദു കോൺഗ്രസിൽ ചേർന്നത്. 2022ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മാൻസയിൽനിന്ന് മത്സരിച്ചെങ്കിലും ആം ആദ്മി പാർട്ടിയുടെ വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു. ശുഭ്ദീപ് സിങ് സിദ്ദു എന്നാണ് സിദ്ദു മൂസേവാലയുടെ യഥാർഥ പേര്.