ഒരു രൂപ കുറവ്, തര്‍ക്കം, യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് കണ്ടക്ടറും ഡ്രൈവറും

Spread the love

തിരുവനന്തപുരത്ത് ടിക്കറ്റ് തുകയിൽ ഒരു രൂപ കുറഞ്ഞതിന് സ്വകാര്യ ബസിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച് ഡ്രൈവറും കണ്ടക്ടറും. കല്ലമ്പലം സ്വദേശിയായ ഷിറാസിനാണ് മർദ്ദനമേറ്റത് സുനിൽ, അനീഷ് എന്നിവരാണ് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പിടിയിലായത്.

കഴിഞ്ഞ ദിവസം പേരൂർക്കടയിൽ നിന്നും കിഴക്കേകോട്ടയിലേക്ക് സ‍ർവീസ് നടത്തിയ ബസിൽ വച്ചാണ് യുവാവിന് ബസ് കണ്ടക്ടറുടെയും ഡ്രൈവറുടെയും മർദ്ദനമേറ്റത്. യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്. എന്നാൽ ഷിറാസാണ് മർദ്ദിച്ചതെന്ന് കാട്ടി ഡ്രൈവറും കണ്ടക്ടറും പൊലീസിന് പരാതിയും നൽകിയിരുന്നു.

ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമാണ് ബസിലെ ജീവനക്കാരായ സുനിലിനും അനീഷിനുമെതിരെ പൊലീസ് കേസെടുത്തത്. ഷിറാസിന്‍റെ മൊഴിയും രേഖപ്പെടുത്തി. ഇലക്ട്രീഷ്യൻ ജോലിക്കാരനായ ഷിറാസ് ജോലിചെയ്ത പണം വാങ്ങുന്നതിനായിരുന്നു നഗരത്തിലേക്ക് എത്തിയത്. പേരൂർക്കടയിൽ നിന്നും പാളയത്തേക്ക് 13 രൂപ ടിക്കറ്റ് പോയിന്‍റാണെങ്കിലും, 12 രൂപയേ ഷിറാസിന്‍റെ കയ്യിലുണ്ടായിരുന്നുള്ളു. ഒരു രൂപ വേണമെന്ന് നിർബന്ധനം പിടിച്ച ബസ് ജിവനക്കാർ ബസ് നിർത്തിയിട്ടാണ് ഷിറാസിനെ മർദ്ദിച്ചത്. അസഭ്യം വിളിച്ചതിനും മർദ്ദിച്ചതിനുമാണ് സുനിലിനും അനീഷിനുമെതിരെ കേസെടുത്തിട്ടുള്ളത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇരുവരുടെയും ഡ്രൈവർ കണ്ടക്ടർ ലൈസൻസുകൾ റദ്ദാക്കും.

Related Posts

ഒരുമനയൂർ മൂന്നാംകല്ലിൽ ബൈക്കിൽനിന്ന് തെന്നിവീണ് യാത്രികന് പരിക്ക്.

Spread the love

ഇയാളെ പി. എം മൊയ്‌ദീൻ ഷാ ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എംഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിയെ കണ്ടു..

Spread the love

ഇന്ന് പത്ത് മണിക്ക് സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

ലോകത്ത് ഏറ്റവും പ്രശസ്തിയുള്ള കെട്ടിടമെന്ന ബഹുമതി ബുര്‍ജ് ഖലീഫക്ക്..

Spread the love

സ്ട്രീറ്റ് വ്യൂവില്‍ ഏറ്റവും പ്രശസ്തിയുള്ള രാജ്യമായി കണ്ടെത്തിയിരിക്കുന്നത് ഇന്തോനേഷ്യയാണ്

പി സി ജോർജ് റിമാൻഡിൽ..

Spread the love

14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.

നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച നാഷണൽ പെർമിറ്റ് ലോറിക്ക് തീപിടിച്ചു..

Spread the love

വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം ലോറി തൊട്ടടുത്ത റെസ്റ്റോറന്റിന്റെ മതിൽ ഇടിച്ചു തകർത്തു. ഡ്രൈവർക്ക് പരിക്കറ്റു.

പാടത്ത് കളിക്കുന്നതിനിടെ തോട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു..

Spread the love

വിദ്യാർത്ഥികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അഷ്കറിനെ തോട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Leave a Reply

You cannot copy content of this page