കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട് സന്ദർശനത്തിനായി കേരളത്തിലെത്തി

Spread the love

കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി വയനാട് സന്ദര്‍ശനത്തിന് കേരളത്തിലെത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് കേന്ദ്രമന്ത്രി വയനാട്ടിൽ എത്തുന്നത്.

കോഴിക്കോട് വിമാനത്താവളത്തിലെത്തിയ മന്ത്രിക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. വനിതാ ശിശുക്ഷേമം ഉറപ്പുവരത്തലെന്നോണം ജില്ലയിൽ ഔദ്യോഗിക സന്ദര്‍ശനത്തിനായെത്തിയ സ്മൃതി ഇറാനി വയനാടിന്റെ വികസനവുമായി ബന്ധപ്പെട്ട യോഗങ്ങളിലും മറ്റ് ജനസമ്പര്‍ക്ക പരിപാടികളിലും പങ്കെടുക്കും.

രാവിലെ 10 മണിക്ക് കളക്ടറേറ്റിൽ സംഘടിപ്പിക്കുന്ന ജില്ലാ വികസന സമിതി യോഗത്തിൽ സ്മൃതി ഇറാനി പങ്കുചേരും. തുടർന്ന് മരവയൽ ആദിവാസി ഊരിലെ കുടുംബങ്ങളെയും സ്മാര്‍ട്ട് അംഗനവാടികളും സന്ദർശിക്കാനാണ് കേന്ദ്രമന്ത്രിയുടെ പദ്ധതിയെന്നാണ് ലഭ്യമാകുന്ന വിവരം.

ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠി മണ്ഡലത്തിൽ സ്മൃതി ഇറാനിയോട് ദാരുണമായി പരാജയപ്പെട്ട രാഹുൽ ഗാന്ധി വയനാട് മണ്ഡലം നിലനിർത്തിയിരുന്നു. അതിനാൽ തന്റെ എതിരാളിയുടെ മണ്ഡലത്തിലെ സ്‌മൃതിയുടെ സന്ദർശനം ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നതാണ്.

Related Posts

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറക്കും; ജാഗ്രതാ നിർദേശം

Spread the love

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

പാത ഇരട്ടിപ്പിക്കൽ, ട്രെയിന്‍ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങൾ, പ്രധാന ട്രെയിനുകൾ റദ്ദാക്കി

Spread the love

പരുശുറാം എക്സ്‌പ്രസ് മെയ് 21 മുതൽ 28 വരെ 9 ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

പൊന്നാനിയിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു ; നാളെ ഓട്ടോ പണിമുടക്ക്..

Spread the love

തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

സംസ്ഥാനത്ത് വന്‍ ലഹരിമരുന്നുവേട്ട; പിടിച്ചത് 1526 കോടിയുടെ 220കിലോ ഹെറോയിന്‍..

Spread the love

ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്.

Leave a Reply

You cannot copy content of this page