
കൊച്ചി: നടന് ധര്‍മജന്റെ ഉടമസ്ഥതയിലുള്ള മത്സ്യക്കടയുടെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 43 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് താരത്തിനെതിരെയുള്ള കേസ്.
മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മത്സ്യക്കടയുടെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഗഡുക്കളായി പണം വാങ്ങിയെന്നാണ് പരാതിക്കാരന്റെ ആരോപണം. എന്നാല്‍ വാക്ക് നല്‍കിയത് പ്രകാരം ധര്മജന് മത്സ്യം എത്തിച്ചില്ലെന്നും ഒടുവില്‍ കബളിക്കപ്പെട്ടതായി മനസ്സിലായെന്നും ഇയാള്‍ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.