‘ജയ് ഭീം’ വിവാദം; സൂര്യ, ജ്യോതിക, ജ്ഞാനവേൽ തുടങ്ങിയവർക്കെതിരെ കേസ്

Spread the love

പ്രശസ്ത തമിഴ് ചിത്രമായ ‘ജയ് ഭീമി’ൻ്റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുക്കാൻ ഉത്തരവ്. രുദ്ര വണ്ണിയർ സേന സമർപ്പിച്ച ഹർജിയിൽ ചെന്നൈ ഹൈക്കോടതിയാണ് ഉത്തരവിട്ടത്.

W3Schools.com

അടിസ്ഥാനവര്‍ഗത്തിന്റെ നീതിക്കായുള്ള പോരാട്ടത്തെ കാണിച്ച ചിത്രത്തിൽ വണ്ണിയർ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സേനയുടെ ഹർജി. സിനിമയുടെ നിർമ്മാതാക്കളായ നടൻ സൂര്യ, ജ്യോതിക, സംവിധായകൻ ടി ജെ ജ്ഞാനവേൽ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി പൊലീസിന് നിർദ്ദേശം നൽകി.

2021 നവംബറിലായിരുന്നു വണ്ണിയാർ സമുദായം പരാതി നൽകിയത്. റിലീസ് സമയത്തു തന്നെ ചിത്രം നിരോധിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. ആക്ഷേപകരമായ രംഗങ്ങൾ ചിത്രത്തിൽ നിന്നും നീക്കുകയും 5 കോടി രൂപ നഷ്ടപരിഹാരം നൽകി ജയ് ഭീം ടീം നിരുപാധികം മാപ്പു പറയണമെന്നും ഇവർ ആവശ്യപ്പെട്ടു.

സിനിമയിൽ കാണിക്കുന്ന ക്രൂരനായ പൊലീസുകാരന്‍ യഥാര്‍ത്ഥത്തില്‍ വണ്ണിയാര്‍ സമുദായത്തിൽ പെട്ടയാളല്ല. എന്നാൽ അങ്ങനെ അത്തരത്തില്‍ ചിത്രീകരിക്കാൻ ശ്രമിച്ചെന്നാണ് വണ്ണിയാര്‍ സമുദായക്കാരുടെ ആരോപണം. ഏറെ പ്രേക്ഷകപ്രശംസ നേടുകയും ഓസ്കാർ നോമിനേഷൻ വരെ ലഭിച്ച പോയ വർഷത്തെ മികച്ച സിനിമയായായിരുന്നു ‘ജയ് ഭീം’.

About Post Author

Related Posts

ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട്‌ ചെയ്യുന്നതിനിടെ ഹൃദയാഘാതം ; മലപ്പുറം സ്വദേശിയ്‌ക്ക് റിയാദിൽ ദാരുണാന്ത്യം

Spread the love

വാഹനം എടുക്കുന്നതിനിടെയായതിനാല്‍ പാര്‍ക്കിങ്ങിനു സമീപത്തെ മതിലില്‍ വാഹനം ഇടിച്ചു. 

ഗുണനിലവാരമില്ലാത്ത പ്രഷർ കുക്കർ വിറ്റതിനെ തുടർന്ന് ഫ്ലിപ്കാർട്ടിന് പിഴ ചുമത്തി..

Spread the love

ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിച്ചതിനും 1,00,000 രൂപ പിഴയടക്കാനും കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

മലപ്പുറം സ്വദേശിയെ കൊന്ന് ഫ്ലാറ്റിൽ ഒളിപ്പിച്ച സംഭവം ; കൂടുതൽ വിവരങ്ങൾ പുറത്ത്..

Spread the love

കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.

സ്വാതന്ത്ര്യദിനം കഴിഞ്ഞു. ഉയർത്തിയ കൊടി എന്ത് ചെയ്യണം എന്ന് സംശയം ഉണ്ടോ? ഉത്തരം ഇതാ…..

Spread the love

പതാക എങ്ങനെയൊണ് സൂക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ച് പൊതുവേ ആളുകൾക്ക് ഗ്രാഹ്യം കുറവാണ്.

ഭക്ഷ്യ ധാന്യങ്ങളില്‍ കീടനാശിനി അടിച്ചു; റേഷന്‍കടയുടെ അംഗീകാരം റദ്ദാക്കി.

Spread the love

ജില്ലയില്‍ നടന്ന പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ പത്ത് റേഷന്‍ കടകളുടെ ലൈസന്‍സ് താല്‍ക്കാലികമായും മൂന്ന് എണ്ണത്തിന്റെ സ്ഥിരമായും റദ്ദ് ചെയ്തിട്ടുണ്ട്.

സുഹൃത്തിനെ പിടികൂടിയത് അന്വേഷിക്കാൻ ചെന്ന യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ..

Spread the love

സുഹൃത്തിന്റെ അറസ്റ്റ് അന്വേഷിക്കാൻ ബൈക്കിലെത്തിയ മണികണ്ഠനെ ഹെൽമറ്റ് ഇല്ലാത്തതിനാൽ‌ പൊലീസ് അകത്തേക്ക് വിളിച്ച് ചോദ്യം ചെയ്തു.

Leave a Reply

You cannot copy content of this page