
പൊന്നാനി : ദേശീയപാത 66ൽ മലപ്പുറം, വെളിയങ്കോട് നിർത്തിയിട്ട ലോറിയിൽ ബസിടിച്ച് 17 പേർക്ക് പരിക്കേറ്റു.
ആലപ്പുഴ ഭാഗത്ത് നിന്നും കോഴിക്കോട് അടിവാരത്തേക്ക് പോകുകയായിരുന്ന ബസ് വെളിയങ്കോട് താവളക്കുളത്ത് വെച്ച് നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കുപറ്റിയ ബസ് യാത്രികരും കോഴിക്കോട് അടിവാരം സ്വദേശികളുമായ സിറാജ്, സുഫിയാൻ, ഷരീഫ്, സഫ്നാസ്, മുഹമ്മദ് അനീസ്, ഷഫീഖ്, ആസിഫ്, അർഷാദ്, റിഷാൽ, മിദ്ലാജ്, മിദ്ലാജ്, സുഹൈർ, സഹദ്, ജുനൈദ്, സാലിഹ്, നസീം, ഷാഫി എന്നിവരെ വെളിയംകോട്, പൊന്നാനി ആംബുലൻസ് പ്രവർത്തകരും, നാട്ടുകാരും ചേർന്ന് വെളിയംകോട് ആസ്പെൽ മെഡിസിറ്റി, പൊന്നാനി താലൂക്ക്, പൊന്നാനി മെഡിസിറ്റി, എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.