
ആമസോണിലെ ഒരു ബക്കറ്റ് വില കണ്ട് സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൽ ഞെട്ടിയിരിക്കുകയാണ്.
ബക്കറ്റിന്റെ വിലയാണ് എല്ലാവരെയും അമ്പരിപ്പിച്ചത്. ഒരു ബക്കറ്റിന് 35,900 രൂപ.
പിന്നെ ഉപഭോക്താക്കൾക്ക് ആശ്വാസമായി 28 ശതമാനം ഓഫർ നൽകുന്നുണ്ട്. അപ്പോൾ ബക്കറ്റിന്റെ വില 25,999 രൂപയാകും. കൂടാതെ ബക്കറ്റ് വാങ്ങാൻ ഇഎംഐ സൗകര്യം കമ്പനി ഒരുക്കിയത് നല്ല കാര്യമായെന്നാണ് പലരുടെയും അഭിപ്രായം. വിവേക് രാജു എന്നയാളുടെ ട്വിറ്റർ പേജിലൂടെയാണ് സംഭവം പുറത്ത് വന്നത്. നെറ്റിസൺസ് എല്ലാവരും ബക്കറ്റിന്റെ വില കണ്ട് മൂക്കത്ത് വിരൽ വെച്ചിരിക്കുകയാണ്. “പ്ലാസ്റ്റിക് ബക്കറ്റ് ഫോർ ഹോം ആൻഡ് ബാത്ത്റൂം സെറ്റ് ഓഫ് 1” എന്നാണ് ബക്കറ്റിനു നൽകിയിരിക്കുന്ന വിവരണം. സാധാരണ ബക്കറ്റ് എന്നതിൽ കവിഞ്ഞ് യാതൊരു പ്രത്യേകതയും ഈ ബക്കറ്റിനില്ല എന്നതും വിചിത്രമായ കാര്യമാണ്.
25,900 രൂപയുടെ ബക്കറ്റിന്റെ ഈ സ്ക്രീൻ ഷോട്ട് ട്വിറ്ററിൽ വ്യാപകമായി എത്തിയതോടെ വിശദീകരണവുമായി പല ഉപഭോക്താക്കളും രംഗത്തെത്തി.
സാങ്കേതിക തകരാർ മൂലമാകും ഇത്തരത്തിൽ സംഭവിച്ചതെന്ന ചിലർ ചൂണ്ടിക്കാട്ടി.ഇ എം ഐയിൽ ബക്കറ്റ് ലഭ്യമായതിൽ സന്തോഷമുണ്ടെന്നാണ് ചിലർ പരിഹസിച്ചത്.ബക്കറ്റ് സോൾഡ് ഔട്ട് ആയ വിവരവും ആളുകൾ ഓർമിപ്പിച്ചു. സെെറ്റിൽ നിന്ന് പിൻവലിച്ചത് കൊണ്ടാകാം ബക്കറ്റ് ഇപ്പോൾ കാണിക്കാത്തതെന്നും അഭിപ്രായമുയരുന്നു. 200 രൂപയെന്ന നിരക്കിൽ ആമസോണിൽ തന്നെ ബക്കറ്റ് വിൽക്കുന്നതും ഉപഭോക്താക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗൂച്ചിയും അഡിഡാസും ചേർന്ന് പുറത്തിറക്കിയ ‘സൺ അംബ്രല്ല’ ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു.വാട്ടർപ്രൂഫ് അല്ലാത്ത ഈ കുടകൾ 1.27 ലക്ഷം രൂപയ്ക്കായിരുന്നു വിൽപ്പനയ്ക്കെത്തിയത്.
എന്തായാലും ആമസോണിന് സംഭവിച്ച ഒരു സാങ്കേതിക തകരാർ ആണ് ഇതെന്നാണ് വിലയിരുത്തൽ.