വിജയ് ചിത്രം ബീസ്റ്റ് ഒടിടി റിലീസിന് ; തീയതി പ്രഖ്യാപിച്ചു..

Spread the love

വിജയ് ചിത്രം ബീസ്റ്റ് ഒടിടി റിലീസിനൊരുങ്ങുന്നു. ഓടിടി പ്ലാട്റ്റ്ഫോമായ നെറ്റ്ഫ്ളിക്സിലാണ് ചിത്രം റിലീസ് ചെയ്യുക. മേയ് 11 മുതൽ ബീസ്റ്റ് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തു തുടങ്ങും. ഏപ്രിൽ 13ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഒടിടി പ്ലാറ്റ്‌ഫോമായ സണ്‍ നെക്സ്റ്റിലും ബീസ്റ്റ് കാണാം.

തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലായാണ് ബീസ്റ്റ് റിലീസിനെത്തിയത്. സണ്‍ പിക്ചേഴ്‍സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്. എഡിറ്റിംഗ് ആര്‍ നിര്‍മ്മലും സംഗീതസംവിധാനം അനിരുദ്ധും നിർവഹിച്ചു.

വിജയ്‌യുടെ 65-ാം സിനിമയാണ് ‘ബീസ്റ്റ്’. ശിവകാർത്തികേയന്റെ സൂപ്പർ ഹിറ്റ് ചിത്രം ‘ഡോക്ടറി’നുശേഷം നെൽസൺ ദിലീപ്കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ബീസ്റ്റ്’. വീരരാഘവന്‍ എന്ന സ്പൈ ഏജന്‍റ് ആയാണ് വിജയ് ചിത്രത്തിൽ അഭിനയിക്കുന്നത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പൂജ ഹെഗ്ഡെ തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിലുണ്ട്.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

ഒരുമനയൂർ മൂന്നാംകല്ലിൽ ബൈക്കിൽനിന്ന് തെന്നിവീണ് യാത്രികന് പരിക്ക്.

Spread the love

ഇയാളെ പി. എം മൊയ്‌ദീൻ ഷാ ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എംഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിയെ കണ്ടു..

Spread the love

ഇന്ന് പത്ത് മണിക്ക് സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

ലോകത്ത് ഏറ്റവും പ്രശസ്തിയുള്ള കെട്ടിടമെന്ന ബഹുമതി ബുര്‍ജ് ഖലീഫക്ക്..

Spread the love

സ്ട്രീറ്റ് വ്യൂവില്‍ ഏറ്റവും പ്രശസ്തിയുള്ള രാജ്യമായി കണ്ടെത്തിയിരിക്കുന്നത് ഇന്തോനേഷ്യയാണ്

പി സി ജോർജ് റിമാൻഡിൽ..

Spread the love

14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.

നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച നാഷണൽ പെർമിറ്റ് ലോറിക്ക് തീപിടിച്ചു..

Spread the love

വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം ലോറി തൊട്ടടുത്ത റെസ്റ്റോറന്റിന്റെ മതിൽ ഇടിച്ചു തകർത്തു. ഡ്രൈവർക്ക് പരിക്കറ്റു.

പാടത്ത് കളിക്കുന്നതിനിടെ തോട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു..

Spread the love

വിദ്യാർത്ഥികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അഷ്കറിനെ തോട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Leave a Reply

You cannot copy content of this page