ഓട്ടോ ഡ്രൈവർമാർ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല ; കുന്നംകുളത്ത് ബേക്കറി ജീവനക്കാരന് ദാരുണാന്ത്യം..

Spread the love

കുന്നംകുളം: നെഞ്ചുവേദനയെ തുടർന്ന് കുന്നംകുളത്തെ ബേക്കറി ജീവനക്കാരന് ദാരുണാന്ത്യം. കുന്നംകുളം കോമള ബേക്കറിയിലെ ക്യാഷ്യറും കൊയിലാണ്ടി സ്വദേശിയുമായ ആറ്റുപുറത്ത് വീട്ടിൽ രമേശ് (58) ആണ് മരിച്ചത്.

W3Schools.com

കുന്നംകുളം പഴയ ബസ്സ്റ്റാൻഡിന് മുൻപിൽ ഇന്നലെ രാത്രി സർവീസ് നടത്തിയ ഓട്ടോ ഡ്രൈവർമാർ നെഞ്ചുവേദനയെ തുടർന്ന് പിടഞ്ഞ രമേശിനെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാത്തതിനാൽ ഒരുമണിക്കൂറോളം നെഞ്ചുവേദനയെ തുടർന്ന് പിടഞ്ഞ ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഇന്നലെ രാത്രി 12 മണിയോടെ ജോലി കഴിഞ്ഞ് റൂമിലെത്തിയ രമേശിന് നെഞ്ചുവേദന അനുഭവപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട സഹപ്രവർത്തകനും ഒരേ റൂമിലെ താമസക്കാരനുമായ മണി ഉടൻ തന്നെ കുന്നംകുളം പഴയ ബസ് സ്റ്റാന്റിന് സമീപത്തെ ഓട്ടോ സ്റ്റാന്റിലെത്തി ഓട്ടോറിക്ഷ ഓട്ടം വിളിച്ചെങ്കിലും നെഞ്ചുവേദനയാണെന്ന് പറഞ്ഞതോടെ പിറകിലെ ഓട്ടോറിക്ഷ വിളിച്ചോളാൻ പറഞ്ഞു കളിപ്പിക്കുകയാണ് ഉണ്ടായതെന്നും മണി പറഞ്ഞു.

ഒടുവിൽ താലൂക്ക് ആശുപത്രിയിൽ നിന്നും ആംബുലൻസ് എത്തി രമേശിനെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും രമേശിന്റെ ജീവൻ നഷ്ടമായിരുന്നു. ഓട്ടോറിക്ഷക്കാർ ആശുപത്രിയിലെത്തിക്കാൻ സഹായിക്കാതിരുന്നതാണ് രമേശിന്റെ മരണത്തിന് ഇടയാക്കിയതെന്ന് മണി ആരോപിച്ചു.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 11മുതല്‍ അപേക്ഷിക്കാം

Spread the love

പ്ലസ് വണ്‍ പ്രവേശന ജൂലൈ 11മുതല്‍ അപേക്ഷിക്കാം

തീവ്ര മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ..

Spread the love

കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും കാസർകോട് ജില്ലയിലെ അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ,

സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 16കാരിയെ കാണ്മാനില്ല..

Spread the love

കൂട്ടി സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി വിട്ടിൽ നിന്നും പോയതാണ്

ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു..

Spread the love

മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവക്കുന്നത്.

അത്രമേൽ ഹൃദ്യം ഈ മുഹൂർത്തം; മുത്തച്ഛനെ കാണാൻ വിവാഹവേഷത്തിൽ കൊച്ചുമകൾ എത്തി..

Spread the love

പേരക്കുട്ടിയുടെ വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാതെ പോയ മുത്തച്ഛനെ അദ്ദേഹത്തിനടുത്തു പോയി സന്ദർശിച്ചിരിക്കുന്ന പേരക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേക്ക് റിമാൻഡിൽ..

Spread the love

നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page