
അസ്സമിൽ പശുക്കൾക്കായി ആംബുലൻസ് സജ്ജമായി. ദിബ്രുഗഡ് ജില്ലയിലാണ് പദ്ധതിക്ക് തുടക്കമായത്.
ഗോപാൽ ഗോശാലയാണ് ആംബുലൻസ് സേവനം ആരംഭിച്ചത്. പശുക്കൾക്കായി ആശുപത്രിയും അഭയകേന്ദ്രവും നടത്തിവരുന്ന ആളാണ് ഇദ്ദേഹം.
രോഗം ബാധിച്ചതും പരിക്കേറ്റതുമായ പശുക്കൾക്ക് അടിയന്തിരമായി ചികിത്സ ലഭ്യമാക്കാനാണ് ആംബുലൻസ് സർവീസ് കൊണ്ടുവരുന്നതെന്ന് ഗോശാല പ്രസിഡന്റായ നിർമൽ ബെറിയ പറഞ്ഞു. ദിബ്രുഗഡ് ഡെപ്യൂട്ടി കമ്മീഷണർ ബിഷ്വജിത്ത് പെഗു സർവീസ് ഉദ്ഘാടനം നിർവ്വഹിച്ചു.