
നൂറനാട് നടന്ന സി പി ഐ – കോൺഗ്രസ് സംഘർഷവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ കൂടി അറസ്റ്റ് ചെയ്തു. സ്ഥലത്തെ കോൺഗ്രസ് ഓഫീസ് ആക്രമിച്ചതിലും പൊലീസിനെ ആക്രമിച്ചതിലുമാണ് അറസ്റ്റ്. അറസ്റ്റ് ചെയ്തവരിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനു ഖാൻ അടക്കമുള്ളവർ ഉൾപ്പെടുന്നു. രണ്ട് എഐവൈഎഫ് മണ്ഡലം സെക്രട്ടറിമാരും പ്രസിഡന്റുമാരും അതിൽ ഉൾപ്പെട്ടിട്ടുണ്ട്.
കേസിൽ 9 സിപിഐ- എഐവൈഎഫ് നേതാക്കൾ കൂടി അറസ്റ്റിലായതോടെ ആകെ അറസ്റ്റിലായ സിപിഐക്കാർ 11 ആയി. എ ഐ വൈ എഫ് ചാരുംമൂട് മണ്ഡലം സെക്രട്ടറി അനു ശിവൻ, എ ഐ വൈ എഫ് ചാരുംമൂട് മണ്ഡലം പ്രസിഡന്റ് അമ്പാടി, മാവേലിക്കര മണ്ഡലം സെക്രട്ടറി വിപിൻദാസ്, മാവേലിക്കര മണ്ഡലം പ്രസിഡന്റ് അംജാദ്, ഷാനു മസുദ് അനുകരക്കാട് ,മുരളികൃഷ്ണൻ, അരുൺ കരിമുളയ്ക്കൽ എന്നിവർ പിടിയലായവരിൽ ഉള്ളവരാണ്.