അറബിക്ക് കുത്ത് ലിറിക്കൽ വീഡിയോക്ക് പിന്നാലെ ഹിറ്റായി വീഡിയോ ഗാനവും ; വീഡിയോ കാണാം..

Spread the love

വിജയ് നായകനായെത്തിയ ‘ബീസ്റ്റ്‘ ചിത്രത്തിലെ ആഘോഷമാക്കിയ അറബിക് കുത്ത് വീ‍‍‍ഡിയോ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു.

‘ഹലമിത്തി ഹബീബോ..’ എന്നു തുടങ്ങുന്ന പാട്ടിന് കോടിക്കണക്കിന് ആരാധകരാണുള്ളത്. പാട്ടിന്റെ റീൽസും ന‍ൃത്തവും വൈറലായിരുന്നു. ഇന്ത്യ ഒട്ടാകെ ആരാധകരുള്ള ഗാനത്തിന്റെ വീ‍‍ഡിയോ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ നാല് മില്യണിലധികം പ്രേക്ഷകരാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലും, സണ്‍ നെക്സ്റ്റ് ഒടിടി പ്ലാറ്റ്ഫോമുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നുള്ള വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. മെയ് 11ന് ആണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുക. റോ ഉദ്യോഗസ്ഥാനായിട്ട് ആണ് വിജയ് അഭിനയിച്ചിരിക്കുന്നത്. ‘വീര രാഘവൻ’ എന്നാണ് വിജയ്‍യുടെ കഥാപാത്രത്തിന്റെ പേര്.

ചെന്നൈ നഗരത്തിലെ മാളിലേക്ക് തീവ്രവാദികൾ കയറുകയും അവിടെയുള്ള ആളുകളെ ബന്ദികളാക്കുകയും ചെയ്യുന്നു. ഈ സമയം മാളിൽ റോ ഏജന്റ് ആയ നായകനുണ്ട്. പിന്നീട് തീവ്രവാദികളിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാനുള്ള നായകന്റെ ശ്രമങ്ങളാണ് സിനിമ പറയൂന്നത്. ഡോക്ടറിന് ശേഷം സംവിധാനം ചെയ്ത ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളി സാന്നിദ്ധ്യമായി ചിത്രത്തിൽ ഷൈ ൻ ടോം ചാക്കോയും അപർണ്ണ ദാസും സിനിമയിലുണ്ട്. സൺ പിക്ചേഴ്സാണ് ചിത്രം നിർമ്മിച്ചത്.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

ഒരുമനയൂർ മൂന്നാംകല്ലിൽ ബൈക്കിൽനിന്ന് തെന്നിവീണ് യാത്രികന് പരിക്ക്.

Spread the love

ഇയാളെ പി. എം മൊയ്‌ദീൻ ഷാ ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എംഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിയെ കണ്ടു..

Spread the love

ഇന്ന് പത്ത് മണിക്ക് സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

ലോകത്ത് ഏറ്റവും പ്രശസ്തിയുള്ള കെട്ടിടമെന്ന ബഹുമതി ബുര്‍ജ് ഖലീഫക്ക്..

Spread the love

സ്ട്രീറ്റ് വ്യൂവില്‍ ഏറ്റവും പ്രശസ്തിയുള്ള രാജ്യമായി കണ്ടെത്തിയിരിക്കുന്നത് ഇന്തോനേഷ്യയാണ്

പി സി ജോർജ് റിമാൻഡിൽ..

Spread the love

14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.

നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച നാഷണൽ പെർമിറ്റ് ലോറിക്ക് തീപിടിച്ചു..

Spread the love

വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം ലോറി തൊട്ടടുത്ത റെസ്റ്റോറന്റിന്റെ മതിൽ ഇടിച്ചു തകർത്തു. ഡ്രൈവർക്ക് പരിക്കറ്റു.

പാടത്ത് കളിക്കുന്നതിനിടെ തോട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു..

Spread the love

വിദ്യാർത്ഥികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അഷ്കറിനെ തോട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Leave a Reply

You cannot copy content of this page