എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കുന്നു, വർധനവ് ഇങ്ങനെ..

Spread the love

സ്വകാര്യ ടെലികോം കമ്പനികൾ ഈ വർഷത്തെ ദീപാവലിയോടെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വീണ്ടും വർധിപ്പിക്കാൻ സാധ്യത. എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയവയിൽ 10 മുതൽ 12 ശതമാനം വരെ വർധനവുണ്ടാവുമെന്നാണ് റിപ്പോർട്ട്. ഈ മൂന്ന് കമ്പനികളും കഴിഞ്ഞ നവംബറിലും നിരക്ക് വർധിപ്പിച്ചിരുന്നു.

W3Schools.com

നിരക്ക് വർധനയിലൂടെ ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം എയർടെലിന് 200 രൂപയും ജിയോയ്ക്ക് 185 രൂപയും വോഡഫോൺ ഐഡിയയ്ക്ക് 135 രൂപയും ആയി വർധിക്കുമെന്ന് വില്യം ഓ നീൽ ആന്റ് കോ എന്ന യുഎസ് ഇക്വിറ്റി റിസർച്ച് സ്ഥാപനത്തിന്റെ ഇന്ത്യൻ യൂണിറ്റിലെ ഇക്വിറ്റി റിസർച്ച് മേധാവി മയൂരേഷ് ജോഷിയെ ഉദ്ധരിച്ച് ഇടി ടെലികോം റിപ്പോർട്ട് ചെയ്യുന്നു.

വോഡഫോൺ ഐഡിയയുടെ 2ജി ഉപഭോക്താക്കൾക്ക് വലിയ ബാധ്യതയാണ് പുതിയ നിരക്ക് വർധനവ് സൃഷ്ടിക്കുക. ഉപഭോക്താക്കളെ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള ശ്രമവും പുതിയ താരിഫ് പ്ലാനുകളിലുണ്ടാവും.

കഴിഞ്ഞ നവംബറിൽ 20 മുതൽ 25 ശതമാനം വരെയാണ് നിരക്കുവർധനവുണ്ടായത്. അതുവരെ കുറഞ്ഞ നിരക്കിൽ ലഭ്യമായിരുന്ന പല പ്ലാനുകളുടേയും നിരക്കുകളിൽ വലിയ വർധനവാണ് അന്നുണ്ടായത്.

2021 നവംബറിൽ എയർടെല്ലും വോഡഫോൺ ഐഡിയയും പ്രീപെയ്ഡ് താരിഫുകൾ 20-25 ശതമാനം വരെ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു, ഈ നീക്കം ഉടൻ തന്നെ റിലയൻസ് ജിയോയും ഏറ്റുപിടിച്ചു. 79 രൂപ പ്ലാൻ പോലുള്ള ജനപ്രിയ ലോ-ടയർ പ്ലാനുകൾ 99 രൂപയായി ഉയർന്നു, 84 ദിവസം വാലിഡിറ്റിയുള്ള എയർടെലിന്റെ 2 ജിബി പ്രതിദിന പ്ലാൻ ഇതിനു ശേഷം 698 രൂപയിൽ നിന്ന് 839 രൂപയായി ഉയർന്നു. ഡാറ്റ ബൂസ്റ്ററുകളുടെയും വിലയും വർധിച്ച.

അതേസമയം, റിലയൻസ് ജിയോ നിരക്കുകൾ വർധിപ്പിച്ചെങ്കിലും എയർടെല്ലിനെയും വോഡഫോൺ ഐഡിയയെയും അപേക്ഷിച്ച് നിരക്ക് കുറവാണ്.

Related Posts

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആഗസ്ത് 6 ന്; വോട്ടെണ്ണലും അന്ന് തന്നെ

Spread the love

ഉപരാഷ്ട്രപതി തെതിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു . ഓഗസ്റ്റ് ആറിന് വോട്ടെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ . ആവശ്യമെങ്കിൽ വോട്ടെണ്ണലും അന്നുതന്നെ നടത്തിയേക്കും.

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലെർട്..

Spread the love

അറബികടലിൽ പടിഞ്ഞാറൻ കാറ്റ്ശക്തമാകുന്നതിന്‍റെ സ്വാധീന ഫലമായികേരളത്തിൽ അടുത്ത 5 ദിവസം

സ്വപ്‌ന സുരേഷിന് കേന്ദ്ര സുരക്ഷ നൽകാനാവില്ലെന്ന് ഇ ഡി

Spread the love

സ്വപ്‌ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇ ഡി സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ഏജൻസിയാണ്,സുരക്ഷ നൽകാനുള്ള സംവിധാനം ഇ.ഡിക്ക് ഇല്ലെന്നും കോടതിയിൽ വ്യക്തമാക്കി.

സിബിഎസ്ഇ 10,12ക്ലാസുകളുടെ പരീക്ഷ ഫലം ജൂലൈയിൽ പ്രഖ്യാപിക്കും.

Spread the love

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷളിലെ ഫലപ്രഖ്യാപനം ജൂലൈയിൽ പ്രഖ്യാപിക്കും.പത്താം ക്ലാസ് പരീക്ഷാഫലം ജൂലൈ നാലിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ പത്തിനും ഉണ്ടായേക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

You cannot copy content of this page