
തന്റെ ഉറ്റ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിലെത്തി നടിയും ബിജെപി പ്രവർത്തകൻ കൃഷ്ണകുമാറിന്റെ മകളുമായ അഹാന കൃഷ്ണ.
ഇന്നലെ രാവിലെ നടന്ന ശ്രീലക്ഷ്മി എന്ന സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായാണ് അഹാന ഗുരുവായൂരിൽ എത്തിയത്. തന്റെ ജീവിതത്തിലെ പല മുഹൂർത്തങ്ങളും ആരാധകരുമായി പങ്കുവെക്കാറുള്ള താരം ഗുരുവായൂരിലേക്ക് വരുന്നത് മുതലുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
“ഒരുമിച്ചു വളർന്ന ഒരു കൂട്ടുകാരികൂടി വിവാഹിതയായി” എന്ന തലക്കെട്ടോടെ പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളും ലൈക്കുകളുമായി എത്തുന്നത്.
ചിത്രങ്ങൾ കാണാം..










പിടികിട്ടാപുള്ളിയാണ് അഹാനയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നാന്‍സി റാണി, അടി എന്നിവയാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.